ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കെതിരെ ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്




  • 3 ഡെപ്യൂട്ടി കലക്ടര്‍മാരും ഒരു ദഹസില്‍ദാറും 3 ഡെപ്യൂട്ടി തഹസില്‍ദാറുമാരടക്കം ഭൂ-ക്വാറി-മണ്ണ് മാഫിയയെ സഹായിച്ചതായാണ് റിപ്പോര്‍ട്ട്.


കോഴിക്കോട്:ഡപ്യൂട്ടി കലക്ടര്‍മാരും തഹസില്‍ദാര്‍മാരും ഗുരുതര കൃത്യവിലോപം നടത്തിയതായി തെളിയിക്കുന്ന കോഴിക്കോട് ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്. 3 ഡെപ്യൂട്ടി കലക്ടര്‍മാരും ഒരു ദഹസില്‍ദാറും 3 ഡെപ്യൂട്ടി തഹസില്‍ദാറുമാരടക്കം ഭൂ-ക്വാറി-മണ്ണ് മാഫിയയെ സഹായിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ നിന്നും 53 ലക്ഷം രൂപ തിരികെ പിടിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാതെ ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതായും ആരോപണം ഉയര്‍ന്നു.



തഹസില്‍ദാര്‍മാര്‍ അധികാര ദുര്‍വിനിയോഗം നടത്തി അനധികൃതമായി ധാതു കടത്തു വാഹനങ്ങള്‍ വിട്ടു നല്‍കിയതിലൂടെ മാത്രം 49,26,850 രൂപയുടെ നഷ്ടമുണ്ടായതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. നിലവില്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ ടി.സോമദാസന്‍,സജീവ് ദാമോദര്‍,റംല എന്നിവരടക്കം അഞ്ച് പേരില്‍ നിന്നും ഈ തുക ഈടാക്കണമെന്നാണ് നിര്‍ദേശം. അനധികൃത കടത്തു വാഹനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിച്ച് വിട്ടു നല്‍കി. സമാനതകളില്ലാത്ത ഈ ക്രമക്കേട് മൂലം 3,89,500 രൂപയുടെ റവന്യു നഷ്ടം ഉണ്ടായി.കഴിഞ്ഞ വര്‍ഷം അവസാനം സമര്‍പ്പിച്ച റിപോര്‍ട്ടിന്‍ മേല്‍ നടപടിയെടുക്കാതെ ഉദ്യോഗസ്ഥരെ കലക്ടറടക്കമുള്ളവര്‍ സഹായിക്കുന്നതായുള്ള ആരോപണവുമായി മലബാര്‍ ഡെവലപ്മെന്റ് ഫോറം രംഗത്ത് എത്തി.



സജീവ് ദാമോദര്‍,ടി സോമനാഥന്‍,റംല എന്‍ എന്നിവരെ സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം വേണമെന്ന ശിപാര്‍ശയും ഇതുവരെ നടപ്പിലായിട്ടില്ല. ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായി വിജിലന്‍സ് അന്വേഷണം വേണമെന്ന ശിപാര്‍ശയും അട്ടിമറിക്കപ്പെട്ടതായാണ് വിവരം.

Post a Comment

0 Comments