സൗത്ത് ബീച്ചിലെ ലോറി പാർക്കിംഗ് തോപ്പയിലിലേക്ക്




  • ആവശ്യമായ സൗകര്യം ഉടൻ ഒരുക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു


കോഴിക്കോട്: ഏറെ കാലമായി പ്രതിസന്ധി നേരിടുന്ന സൗത്ത് ബീച്ചിലെ ലോറി പാർക്കിംഗിന് ബദൽ സംവിധാനം ഒരുങ്ങുന്നു. തോപ്പയിലിൽ പാർക്കിംഗിന് ആവശ്യമായ സൗകര്യമൊരുക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗംതീരുമാനിച്ചു.



ജില്ല കളക്ടർ എസ്. സാംബ ശിവറാവുവിന്റെ നിർദേശപ്രകാരമാണ് പാർക്കിംഗിന് തോപ്പയിൽ ഭാഗത്ത് സൗകര്യമൊരുക്കുക. ഇതിനായി 1.9 ലക്ഷംരുപ നീക്കിവെക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ അറിയിച്ചു. 15 ദിവസത്തിനകം ബദലൊരുക്കാനായിരുന്നു കഴിഞ്ഞ ദിവസം കളക്ടർ നിർദേശിച്ചിരുന്നത്. നൂറുകണക്കിന് ലോറികളാണ് ദിവസേന വലിയങ്ങാടിയിലെത്തുന്നത്. ഇവ നിറുത്തിയിട്ടിരുന്നത്.



സൗത്ത് ബീച്ചിലെ റോഡരികലായിരുന്നു. അനധികൃത ലോറി പാർക്കിംഗിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. തുടർച്ചയായ അപകടങ്ങൾക്കും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും ലോറി പാർക്കിംഗ് വഴിയൊരുക്കുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. നിരവധ സമരങ്ങളും ഇതിന്റെ ഭാഗമായി അവർ നടത്തി. സൗത്ത് ബീച്ച് നവീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ലോറി പാർക്കിംഗ് ഇവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നത്.

Post a Comment

0 Comments