സരോവരം ജൈവ ഉദ്യാനം മുഖം മിനുക്കുന്നു


കോഴിക്കോട്:സരോവരം ജൈവ ഉദ്യാനം മുഖംമിനുക്കുന്നു. 79 ലക്ഷം രൂപ ചിലവിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി പാര്‍ക്കില്‍ 24 സിസിടിവി ക്യാമറകളും സ്ഥാപിക്കും.



വൈദ്യുതീകരണം പൂര്‍ത്തിയാക്കി ഈക്കാണുന്ന ലൈറ്റുകള്‍ സ്ഥാപിച്ചിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ പ്രവര്‍‍ത്തിക്കുന്നില്ല. ഇത്തരം ലൈറ്റുകള്‍ പൂര്‍ണമായി മാറ്റും. 98 ഏക്കറിലായി നിലനില്‍ക്കുന്ന പക്ഷിസങ്കേതം, ബോട്ടിങ്, മ്യൂസിക്കല്‍ പാര്‍ക്ക്, വിശാലമായ നടപ്പാത എന്നിവയെല്ലാം നാശത്തിന്‍റെ വക്കിലാണ്.



ബോട്ടിങ് അടക്കമുള്ളവ തുടങ്ങാന്‍ കെടിഡിസി ഉടന്‍ ടെന്‍ഡര്‍ വിളിക്കും.  ഉദ്യാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഭാഗമായി വീല്‍ചെയര്‍ സംവിധാനം, പ്രത്യേക ശുചിമുറി എന്നിവയും സ്ഥാപിക്കും.

Post a Comment

0 Comments