ആസ്വദിക്കാൻ ഏറെ; സഞ്ചാരികളെ ആകർഷിച്ച് തുഷാരഗിരി


കോഴിക്കോട്:മഴ കനത്തത്തോടെ മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തുഷാരഗിരിയില്‍ തിരക്കേറി. കുടുംബസമേതം ഒട്ടേറെ  പേരാണ് അവധി ദിനങ്ങളിലെത്തുന്നത്. ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായും കോഴിക്കോട് തുഷാരഗിരി മാറിയിട്ടുണ്ട്.



പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. മുന്നറിയിപ്പ് ബോര്‍ഡ് വിവിധയിടങ്ങളിലുമുണ്ട്. എന്നാല്‍ ചിലരുടെ സമീപനത്തില്‍ ഇനിയും മാറ്റം വരേണ്ടതുണ്ട്.



വെള്ളച്ചാട്ടത്തിന് സമീപത്ത് വരെ ഭിന്നശേഷിക്കാര്‍ക്കുള്‍പ്പെടെ സഞ്ചരിച്ചെത്താന്‍ പാകത്തിലാണ് പാതയുടെ നിര്‍മാണം. അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെ കൂടുതല്‍ പൂര്‍ത്തിയാക്കാന്‍ നടപടിയുണ്ടായാല്‍ തുഷാരഗിരി ഇനിയും സഞ്ചാരികളെ ആകര്‍ഷിക്കും.

Post a Comment

0 Comments