ലോക കായിക കലണ്ടറിൽ ഇനി ഇരുവഞ്ഞിപ്പുഴയും; മലബാർ റിവർ ഫെസ്റ്റിവല്ലിൻ ഐസിഎഫ് അംഗീകാരം


കോഴിക്കോട്:കുത്തിയൊഴുകി വരുന്ന ഇരുവഞ്ഞിപ്പുഴയുടെ ഓളക്കരുത്ത് ഇനി ലോക കായിക കലണ്ടറിലും. ഇന്റർനാഷനൽ കനോയിങ് അസോസിയേഷന്റെ (ഐസിഎഫ്) അംഗീകാരം ലഭിച്ചതോടെ ലോക കയാക്കിങ് കനോയിങ് കലണ്ടറിൽ മലബാർ റിവർ ഫെസ്റ്റിവൽ ഇടം നേടുകയാണ്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഏഴാമത് സീസണിനാണ് നാളെ തുടക്കമാവുന്നത്. ഇതിനു മുന്നോടിയായി ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ ദേശീയ ചാംപ്യൻഷിപ് ഇന്നു നടക്കും.നാളെ തുടങ്ങുന്ന ലോകചാംപ്യൻ‍ഷിപ്പിൽ രാജ്യാന്തര ചാംപ്യൻമാരും ഏഷ്യൻ ചാംപ്യനും മത്സരത്തിനിറങ്ങുന്നുണ്ട്. 



റഷ്യ, യുഎസ്, ഇറ്റലി, നേപ്പാൾ, റഷ്യ,  മലേഷ്യ, ഇസ്രയേൽ, ഓസ്ട്രേലിയ തുടങ്ങി പത്തോളം രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ മാറ്റുരയ്ക്കും. 7 വർഷത്തിനിടെ ഏറ്റവുമധികം മത്സരാർഥികളുള്ള ഇത്തവണ 100 പേരാണ് കായാക്കിങ്ങിനായി ഇരുവഞ്ഞിപ്പുഴയിൽ ഇറങ്ങുന്നത്.  ഇതിൽ 25 വനിതാ താരങ്ങളുമുണ്ട്. മത്സരങ്ങൾ കോടഞ്ചേരി പുലിക്കയത്ത് നാളെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജോർജ് എം.തോമസ് എംഎൽഎ അധ്യക്ഷനായിരിക്കും. 28ന് തിരുവമ്പാടി ഇലന്തുക്കടവിലാണ് സമാപനം.  കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ഡിടിപിസി, ജില്ലാ പഞ്ചായത്ത്, ഗുഡ്‌‌വേവ്സ് മദ്രാസ് ഫൺ ടൂർസ് തുടങ്ങിയവരാണ് പരിപാടി സംഘടിപ്പിക്കുന്നത്.


Post a Comment

0 Comments