മാര്‍ക്കസ് ജോസഫിന് ഹാട്രിക്; ഡ്യൂറണ്ട് കപ്പില്‍ ഗോകുലത്തിന് തകര്‍പ്പന്‍ വിജയത്തുടക്കം

ചെന്നൈയിന്‍ എഫ്.സിക്കെതിരായ മത്സരത്തില്‍ ഗോകുലത്തിന്റെ മാര്‍ക്കസ് ജോസഫ് 

കൊൽക്കത്ത: 12 വർഷത്തിന് ശേഷം ഡ്യൂറണ്ട് കപ്പിൽ പങ്കെടുക്കുന്ന കേരളത്തിൽ നിന്നുള്ള ടീമായ ഗോകുലം എഫ്.സിക്ക് വിജയത്തുടക്കം. കൊൽക്കത്തയിലെ ഹൗറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോകുലം എതിരില്ലാത്ത നാല് ഗോളിന് ചെന്നൈയിൻ എഫി.സിയെ തോൽപ്പിച്ചു. ഹാട്രിക് ഗോൾ നേടിയ ക്യാപ്റ്റൻ മാർക്കസ് ജോസഫാണ് ഗോകുലത്തിന്റെ വിജയശിൽപ്പി.തുടക്കം മുതൽ തന്നെ ഗോകുലത്തിന്റെ ആധിപത്യമാണ് കണ്ടത്. 39-ാം മിനിറ്റിൽ ഗോകുലം ലീഡെടുത്തു. വലതു വിങ്ങിൽ നിന്ന് മാലേം കൊടുത്ത ക്രോസ് മാർകസ് ജോസഫ് വലയിലെത്തിക്കുകയായിരുന്നു. 67-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മാർകസ് രണ്ടാം ഗോൾ നേടി. അടുത്ത ഊഴം ഹെന്റി കിസേകയുടേതായിരുന്നു. ഗോകുലത്തിലേക്ക് തിരിച്ചെത്തിയ ശേഷം കിസേക നേടുന്ന ആദ്യ ഗോളായിരുന്നു അത്. 68-ാം മിനിറ്റിലായിരുന്നു കിസേകയുടെ ഗോൾ. 74-ാം മിനിറ്റിൽ ചെന്നൈയിന്റെ വല ചലിപ്പിച്ച് മാർക്ക്സ് ഹാട്രിക് തികച്ചു. തിങ്കളാഴ്ച്ച എയർഫോഴ്സിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത കളി.മറ്റൊരു മത്സരത്തിൽ എടികെയെ മോഹൻ ബഗാൻ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു മോഹൻ ബഗാന്റെ വിജയം. ഫ്രാൻസിസ്കോ മൊറാന്റെ മാർട്ടിനെസ്, ജോസഫ് ബെയ്റ്റിയ എന്നിവർ മോഹൻ ബഗാനായി ഗോൾ നേടിയപ്പോൾ ആശിഷ് പ്രധാൻ എടികെയുടെ ഗോൾ കണ്ടെത്തി.

Post a Comment

0 Comments