കോഴിക്കോട്:സർവ്വ അനുമതികളും ലഭ്യമായിട്ടും കരിപ്പൂരിലെ കാലിക്കറ്റ് അന്താരാഷട്ര വിമാനതാവളത്തിൽ നിന്നും എയർ ഇന്ത്യയുടെ ജംബോ 747-400 വിമാന സർവ്വീസ് അട്ടിമറിക്കുന്നതിലും, ഗൾഫ് മേഖലയിലേക്കുള്ള കാർഗ്ഗോ ചാർജ്ജ് വർദ്ധിപ്പിച്ച എയർ ഇന്ത്യ തീരുമാനത്തിലും പ്രതിഷേധിച്ച് മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രവർത്തകർ കോഴിക്കോട്ടെ എയർ ഇന്ത്യ സോണൽ ഓഫീസ് ഉപരോധിച്ചു.ലോകത്തിലെ ഏറ്റവും നല്ല ലാഭത്തിൽ ഓടുന്ന അപൂർ വ്വം സെക്ടറുകളിൽ ഒന്നാണ് കരിപ്പൂർ - ജിദ്ദ-കരിപ്പൂർ സെക്ടർ, എയർ ഇന്ത്യക്ക് കോടികൾ ലാഭം നേടാവുന്ന കരിപ്പൂർ - ജിദ്ദ-കരിപ്പൂർ സെക്ടറിലേക്ക് ഇന്ത്യൻ ഡി.ജി.സി.എ.അനുമതി നൽകിയിട്ട് അഞ്ചു മാസങ്ങൾ പിന്നിട്ടു,

സർവ്വീസ് നടത്തുവാനായി നിലവിൽ യാതൊരു വിധത്തിലുള്ള തടസങ്ങളുമില്ല, കരിപ്പൂരിലെ വിമാനതാവളത്തിൽ എയർ ഇന്ത്യക്ക് കൗണ്ടർ, ഓഫീസ് സംവിധാനങ്ങളുമുണ്ട്, ഉടനെ ഷെഡ്യൂൾ ചെയ്ത് സർവ്വീസ് ആരംഭിക്കാവുന്നതേയുള്ളൂ. വ്യോമയാന മേഖല നല്ലൊരു ബിസിനസ് മേഖലയും കൂടിയാണ്, കോടികൾ ലാഭം നേടാവുന്ന സെക്ടർ കൈവശം ലഭ്യമായിട്ടും എയർ ഇന്ത്യയുടെ മാനേജ്മെന്റ് എന്ത് കൊണ്ട് സർവ്വീസ് ആരംഭിക്കുന്നില്ല. അതിനു പിന്നിൽ ദുരൂഹതയുണ്ട്,

കണ്ണൂരിലെ കിയാലിൽ പ്രവർത്തിക്കുന്ന മുൻ എയർ ഇന്ത്യയുടെ മേധാവിക്കും, സിയാലിനും കരിപ്പൂർ തകരണമെന്ന ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയമുണ്ട്. എയർ ഇന്ത്യ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായത് അതിന്റെ മാനേജ്മെന്റിന്റെ കയ്യിലിരുപ്പ് കൊണ്ടു മാത്രമാണ് ,അല്ലെങ്കിൽ നൂറ് ശതമാനം ലാഭത്തിലോടേണ്ട സെക്ടറിനെ മറന്ന് നഷ്ടത്തിലോടുന്ന പല സെക്ടറുകളിലും എയർ ഇന്ത്യ പരീക്ഷണം നടത്തുന്നത് എന്തിനാണ്?

മലബാർ മേഖലയിൽ നിന്നുള്ള ഗൾഫ് ചരക്കു കയറ്റുമതി കുറേ കാലങ്ങൾക്കിടയിൽ മെച്ചപ്പെട്ടു വരുമ്പോൾ യാതൊരു മുന്നറിയിപ്പുമില്ലാതെ എയർ ഇന്ത്യ കാർഗ്ഗോ കൂലി വർദ്ധിപ്പിച്ചത് കനത്ത തിരിച്ചടിയായി മാറി, കരിപ്പൂരിൽ നിന്നും കയറ്റേണ്ട ചരക്കുനീക്കങ്ങൾ തട്ടിയെടുക്കാനുള്ള കിയാലിന്റെ ഗൂഡാലോചനയാണ് കരിപ്പൂരിൽ ചാർജ് വർദ്ധിപ്പിച്ച എയർ ഇന്ത്യയുടെ നടപടി,

എം.ഡി.എഫ്.പ്രസിഡണ്ട്: കെ.എം.ബഷീർ ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടരി ഇടക്കുനി അബ്ദുറഹിമാൻ അധ്യക്ഷം വഹിച്ചു, കെ.സെയ്ഫുദ്ദീൻ, കെ.ജോയ് ജോസഫ്, ,വി.പി.സന്തോഷ് കുറ്റ്യാടി, ശൈഖ് ശാഹിദ്, ശാഫി ചേലാമ്പ്ര, സി.കെ.മുറയൂർ, ഇസ്മായിൽ പുനത്തിൽ മുഹമ്മദ് പുതിയോട്ടിൽ, മൊയ്തീൻ ചെറുവണ്ണൂർ, സി.എൻ.അബൂബക്കർ, മുതലായവർ ഉപരോധസമരത്തിന് നേതൃത്വം നൽകി, ഡൽഹിയിലുള്ള എയർ ഇന്ത്യ ചെയർമാനുമാൻ അശ്വിനി ലോഹായുമായിന ടെലഫോണിൽ സംസാരിച്ചു. ഉടനെ തന്നെ ജിദ്ദ-കരിപ്പൂർ സർവീസ് ആരംഭിക്കാനുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് അറിയിച്ചു.

Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.