മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനം; ലിറ്ററിന് 4 രൂപ കൂടുംതിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർധിപ്പിക്കാൻ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാലു രൂപ വീതം കൂടും.ക്ഷീരവകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. സെപ്റ്റംബർ 21 മുതൽ വർധന നിലവിൽ വരുംഅഞ്ചുമുതൽ ഏഴുരൂപവരെ വർധിപ്പിക്കണമെന്നാണ് മിൽമ ആവശ്യപ്പെട്ടത്. എന്നാൽ നാല് രൂപ വർധിപ്പിച്ചാൽ മതിയെന്ന് സർക്കാർ നിലപാട് എടുക്കുകയായിരുന്നു. കൂട്ടുന്ന വിലയിൽ 83.75 ശതമാനവും കർഷകർക്ക് ലഭിക്കും. ഇതനുസരിച്ച് 3 രൂപ 35 പൈസ കർഷകർക്ക് അധികമായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കർഷകർക്ക് നൽകാമെന്ന് മിൽമ അറിയിച്ചെങ്കിലും അതിനേക്കാൾ കൂടുതൽ വേണമെന്ന സർക്കാരിന്റെ നിലപാടിനെ തുടർന്നാണ് 83.75 ശതമാനം നൽകാൻ തീരുമാനമായത്.മിൽമയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സർക്കാരിന്റെ അനുമതിയോടെയേ വർധിപ്പിക്കാറുള്ളൂ. 2017-ലാണ് പാൽവില അവസാനം കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയിൽ 3.35 രൂപയും കർഷകർക്കാണ് ലഭിച്ചത്. ഇത്തവണയും വർധന കർഷകർക്കാണ് ഏറെ ഗുണം ചെയ്തിരിക്കുന്നത്. സർക്കാർ ഫാമുകളിൽ ഇതിനകം പാൽ വില കൂടിയിട്ടുണ്ട്. ഫാമുകളിൽ നാലുരൂപ വർധിച്ച് 46 രൂപയാണ് പുതിയ നിരക്ക്. പ്രളയശേഷം ആഭ്യന്തര ഉത്പാദനത്തിൽ ഒരു ലക്ഷത്തിലധികം ലിറ്റർ പാലിന്റെ കുറവുണ്ടായി. കഴിഞ്ഞവർഷം ദിവസം 1.86 ലക്ഷം ലിറ്റർ പാൽ മറ്റുസംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. ഇപ്പോൾ ഇത് 3.60 ലക്ഷം ലിറ്ററായി.

Post a Comment

0 Comments