കോഴിക്കോട് ബീച്ചില്‍ പഴയ കടല്‍പ്പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്കോഴിക്കോട്: നവീകരിച്ച സൗത്ത് ബീച്ചിൽ കടൽപാലം വീണ് 13 പേർക്ക് പരിക്കേറ്റു. സുമേഷ്(29), എൽദോ(23), റിയാസ്(25), അനസ്(25), ശിൽപ(24), ജിബീഷ്(29), അഷർ(24), സ്വരാജ്(22), ഫാസിൽ(21), റംഷാദ്(27), ഫാസിൽ(24), അബ്ദുൾ അലി(35), ഇജാസ്(21) എന്നിവർക്കാണ് പരിക്കേറ്റത്.ചൊവ്വാഴ്ച രാത്രി 7.45 ഓടെയായിരുന്നു സംഭവം. ബീച്ചിലെത്തിയ ഇവർ കടൽപാലത്തിന് മുകളിൽ കയറിയതായിരുന്നു. ഈ സമയത്ത് പാലത്തിന്റെ ഒരു ഭാഗത്തെ സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ നിർദേശം ലംഘിച്ച് കടൽപാലത്തിന് മുകളിൽ കയറിയവരാണ് അപകടത്തിൽപെട്ടത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരിൽ ശിൽപയുടെ തലയ്ക്ക് പൊട്ടലുണ്ട്. മറ്റുള്ളവർക്കെല്ലാം നിസാര പരിക്കാണ്. അതേസമയം വൈകുന്നേരങ്ങളിൽ പാലത്തിനടിയിൽ ആളുകൾ ഇരിക്കാറുണ്ടെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞു. കൂടാതെ കടൽ വെള്ളത്തിൽ അപകടം നടന്ന ഭാഗത്ത് കടൽ വെള്ളത്തിൽ രക്തം കണ്ടുവെന്ന് ദൃക്ഷസാക്ഷികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബീച്ച് ഫയർഫോഴ്സും ടൗൺപൊലിസും സ്ലാബുകൾ നീക്കി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.ജെ.സി.ബി കൊണ്ടുവന്ന് സ്ലാബുകൾ നീക്കി രക്ഷാപ്രവർത്തനം നടത്താനായിരുന്നു അധികൃതർ ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ ബീച്ചിലേക്ക് ജെ.സി.ബി എത്തിക്കാൻ സാധിക്കാത്തതിനാൽ കട്ടർ ഉപയോഗിച്ച് സ്ലാബുകൾ മുറിച്ചു നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മേയർ തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ എസ്.സാംബശിവ റാവു എന്നിവർ സ്ഥലത്തെത്തി.

Post a Comment

0 Comments