ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ്; നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് രോഗമുക്തി



കോഴിക്കോട് ജില്ലയില്‍ ഇന്ന് (10.06.20) 10 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തായും നാല് ഇതര ജില്ലക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരും (യു.എ.ഇ-3, സൗദി-1, റഷ്യ-1) നാല് പേര്‍ ചെന്നൈയില്‍ നിന്ന വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ആറ് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മൂന്ന് പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

ഇന്ന് കോവിഡ് ബാധിച്ചവർ

1) ഏറാമല സ്വദേശിനി (28 വയസ്സ്): മെയ് 27-ന് ചെന്നൈയിൽ നിന്ന് കാർ മാർഗ്ഗം വീട്ടിലെത്തി.

2) ഏറാമല സ്വദേശിനി (1 വയസ്സ്): മെയ് 27-ന് ചെന്നൈയിൽ നിന്ന് കാർ മാർഗ്ഗം വീട്ടിലെത്തി നിരീക്ഷണത്തിൽ.

3) ചേളന്നൂർ സ്വദേശി (56 വയസ്സ്): അബുദാബി - കരിപ്പൂർ വിമാനത്തിലെത്തി.

4) ചേളന്നൂർ സ്വദേശിനി (22 വയസ്സ്): ജൂൺ 1-ന് റഷ്യ - കണ്ണൂർ വിമാനത്തിൽ കണ്ണൂരിലെത്തി.

5) പുതുപ്പാടി സ്വദേശി (44 വയസ്സ്): ജൂൺ 6-ന് റിയാദ് - കരിപ്പൂർ വിമാനത്തിലെത്തി.

6) കൊടുവള്ളി സ്വദേശി (16 വയസ്സ്): പോസ്റ്റീവ് കേസുമായി സമ്പർക്കത്തിലാവുകയും, നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു.

7) അത്തോളി സ്വദേശി (35 വയസ്സ്): ദുബായ് - കൊച്ചി വിമാനത്തിൽ കൊച്ചിയിലെത്തി.

8) ഒളവണ്ണ സ്വദേശി (47 വയസ്സ്): ജൂൺ 4-ന്‌ ബസ് മാർഗം ചെന്നൈയിൽ നിന്ന് കോഴിക്കോട്ടെത്തി.

9) കുന്നുമ്മൽ സ്വദേശി (58 വയസ്സ്): ജൂൺ 4-ന്‌ ചെന്നൈയിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.

10) നരിപ്പറ്റ സ്വദേശി (26 വയസ്സ്): ജൂൺ 1-ന്‌ ദുബായ് - കരിപ്പൂർ വിമാനത്തിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു

Post a Comment

0 Comments