ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 9 പേര്‍ ഇന്ന് രോഗമുക്തി നേടി.



17.07.2020 ന് നാദാപുരം, വടകര, കൊടുവളളി എന്നിവിടങ്ങളില്‍ വെച്ച് നടന്ന ആന്റീജന്‍ ടെസ്റ്റ് പോസിറ്റീവായവര്‍



1. 54 വയസ്സ്, പുരുഷന്‍, മണിയൂര്‍
2. 33 വയസ്സ്, പുരുഷന്‍, കൊടുവളളി
3. 32 വയസ്സ്, പുരുഷന്‍, ഏറാമല
4. 35 വയസ്സ്, പുരുഷന്‍, ഏറാമല
5. 42 വയസ്സ്, പുരുഷന്‍, വടകര
6. 38 വയസ്സ്, പുരുഷന്‍, വടകര
7. 47 വയസ്സ്, പുരുഷന്‍, ഏറാമല

8,9,10) 27, 42, 29 വയസ്സുളള പുരുഷന്‍മാര്‍, തൂണേരി

11,12,13,14) 32,23,58,35 വയസ്സുളള സ്ത്രീകള്‍, തൂണേരി

15) 1 വയസ്സ്, ആണ്‍കുട്ടി, തൂണേരി

16,17) 65 വയസ്സുളള പുരുഷന്‍, 30 വയസ്സുളള സ്ത്രീ, നാദാപുരം

18,19) 27, 63, വയസ്സുളള പുരുഷന്‍മാര്‍, പുറമേരി

20) 37 വയസ്സുള്ള കല്ലായി കോര്‍പ്പറേഷന്‍ സ്വദേശി. കല്ലായി പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആള്‍.  ജൂലൈ 14 ന് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വെച്ച്  പ്രത്യേക സ്രവ പരിശോധന നടത്തി പോസിറ്റീവായി.

21) 18 വയസ്സുള്ള കല്ലായി കോര്‍പ്പറേഷന്‍ സ്വദേശിനി. ജൂണ്‍ 30 ന് സൗദിയില്‍ നിന്നും      കോഴിക്കോടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 15 ന് സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

22, 23) 15 വയസ്സുളള പെണ്‍കുട്ടി, 10 വയസ്സുളള ആണ്‍കുട്ടി. മണിയൂര്‍ സ്വദേശികള്‍. മണിയൂരില്‍ പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍.  പ്രത്യേക സ്രവ പരിശോധന നടത്തി പോസിറ്റീവായി.

24) 24 വയസ്സുള്ള വടകര മുനിസ്പ്പാലിറ്റി സ്വദേശിനി. ജൂലൈ 15 ന് ബാംഗ്ലൂരില്‍ നിന്നും കാര്‍ മാര്‍ഗ്ഗം വടകരയിലെത്തി, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന്  ലക്ഷണങ്ങളെ തുടര്‍ന്ന് വടകര ആശുപത്രിയിലെത്തി സ്രവ പരിസോധനയില്‍ പോസിറ്റീവ് ആയി ചികില്‍സയിലാണ്.

25) 39 വയസ്സുളള ഇരിങ്ങല്‍ പയ്യോളി സ്വദേശി. ജൂലൈ് 4 ന് ഖത്തറില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 16 ന് ലക്ഷണങ്ങളെ തുടര്‍ന്ന് വടകര ആശുപത്രിയിലെത്തി സ്രവ പരിസോധനയില്‍ പോസിറ്റീവ് ആയി ചികില്‍സയിലാണ്.

26) 44 വയസ്സുളള ഉണ്ണികുളം സ്വദേശിനി. ജൂലൈ 11 ന് സൗദിയില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപിഡ് ടെസ്റ്റ്  പോസിറ്റീവയതിനെ തുടര്‍ന്ന് എഫ്.എല്‍.ടി.സി യിലേക്ക് മാറ്റി. ലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍   പ്രവേശിപ്പിക്കുകയും  സ്രവ പരിസോധനയില്‍ പോസിറ്റീവ് ആയി ചികില്‍സയിലാണ്.

ഇപ്പോള്‍ 324 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍ 68 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 107 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 140 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 4 പേര്‍ കണ്ണൂരിലും, 3 പേര്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും,  ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ രണ്ട് തിരുവനന്തപുരം സ്വദേശികള്‍,ഒരു മലപ്പുറം സ്വദേശി, രണ്ട് പത്തനംതിട്ട സ്വദേശികള്‍, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്.എല്‍.ടി.സി യിലും ഒരു തൃശൂര്‍ സ്വദേശിയും,ഒരു കൊല്ലം സ്വദേശിയും രണ്ട് മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  ചികിത്സയിലാണ്.



ഇന്ന് രോഗമുക്തി നേടിയവര്‍ 
എഫ്. എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന
1,2)  53, 37 വയസ്സുള്ള കോര്‍പ്പറേഷന്‍ സ്വദേശിനികള്‍.
3,4,5) 3,15 വയസ്സുള്ള ആണ്‍കുട്ടികള്‍,6 വയസ്സുളള പെണ്‍കുട്ടി, കോഴിക്കോട്
കോര്‍പ്പറേഷന്‍ സ്വദേശികള്‍.
6) 44  വയസ്സുള്ള ഏറാമല സ്വദേശി.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന
7)   65 വയസ്സുള്ള ഒഞ്ചിയം സ്വദേശി
8)   52 വയസ്സുള്ള ഉണ്ണികുളം സ്വദേശി.
9)   47 വയസ്സുള്ള പേരാമ്പ്ര സ്വദേശി

ഇന്ന് 1677 സ്രവ സാംപിള്‍ പരിശോധനയ്ക്ക്  അയച്ചിട്ടുണ്ട്. ആകെ 31012 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 29033 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 28403 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1979 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്‍ണ്‍ണ്ട്.

ഇന്ന്  പുതുതായി വന്ന 566 പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 13763 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ ഇതുവരെ 68707 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 81 പേര്‍ ഉള്‍പ്പെടെ 406 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 172 പേര്‍ മെഡിക്കല്‍ കോളേജിലും 111 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 123 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും     നിരീക്ഷണത്തിലാണ്. 39 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 294 പേര്‍ ഉള്‍പ്പെടെ ആകെ 6836 പ്രവാസികളാണ് നിരീക്ഷണത്തില്‍  ഉള്ളത്.  ഇതില്‍ 657 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും,    6092 പേര്‍ വീടുകളിലും, 87 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 79 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 19444 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a Comment

0 Comments