ജില്ലയില്‍ 33 പേര്‍ക്ക് കോവിഡ്; 26 പേർക്ക് ഭേദമായി
വിദേശത്ത് നിന്ന് എത്തിയവര്‍
.ചെങ്ങോട്ടുകാവ് - 1 പുരുഷന്‍ (40)
.കാവിലുംപാറ - 1 പുരുഷന്‍ (33)
സമ്പര്‍ക്കം വഴി
.കോഴിക്കോട് കോര്‍പ്പറേഷന്‍- 4 പുരുഷന്‍മാര്‍ - (28,33,44), സ്ത്രീ (23). (വെസ്റ്റ്ഹില്‍, ചെറുവണ്ണൂര്‍, മെഡിക്കല്‍ കോളേജ്, ഉമ്മളത്തൂര്‍ സ്വദേശികള്‍),
.ഏറാമല - 1 പുരുഷന്‍ (66),
.കക്കോടി - 1 സ്ത്രീ (38),
.കൊയിലാണ്ടി - 9 പുരുഷന്‍മാര്‍ (25,25,64), സ്ത്രീകള്‍ (33,51,54,63), ആണ്‍കുട്ടി- (17,7),
.കുന്നുമ്മല്‍ - 1 പുരുഷന്‍(70),
.മാവുര്‍ - 1 പുരുഷന്‍ (56),
.നാദാപുരം - 5 ആണ്‍കുട്ടികള്‍ (6,13), പെണ്‍കുട്ടികള്‍ (8,17,17),
.ഒളവണ്ണ - 1 ആണ്‍കുട്ടി (5),
.ചെക്യാട് -1 പുരുഷന്‍(43),
.വടകര -1 സ്ത്രീ (36),
.നരിക്കുനി - 2 പുരുഷന്‍മാര്‍ (42,65),
.രാമനാട്ടുകര -2 പുരുഷന്‍(50), സ്ത്രീ (44) ആരോഗ്യപ്രവര്‍ത്തക.
ഉറവിടം വ്യക്തമല്ലാത്തവര്‍
.ഫറോക്ക് -1 പുരുഷന്‍(73)
.മണിയൂര്‍ -1 ആണ്‍കുട്ടി (3)
26 പേര്‍ക്ക് രോഗമുക്തി
കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 26 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.കോഴിക്കോട് കോര്‍പ്പറേഷന്‍ - 7, ഒളവണ്ണ - 6, വടകര - 5, വാണിമേല്‍ - 1, കൊയിലാണ്ടി - 1, പെരുമണ്ണ - 3, ചെക്യാട് - 1, ഒഞ്ചിയം - 1, കൊടിയത്തൂര്‍ - 1.
പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1718 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ഇന്നലെ 722 സ്രവ സാംപിള്‍ പരിശോധനക്കായി അയച്ചു. ആകെ 66998 സാംപിളുകള്‍ അയച്ചതില്‍ 65280 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 63671 എണ്ണം നെഗറ്റീവ് ആണ്.
പുതുതായി വന്ന 87 പേര്‍ ഉള്‍പ്പെടെ ആകെ 3372 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 603 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2707 പേര്‍ വീടുകളിലും, 62 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 16 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 26467 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 415 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 12153 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 79104 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 65 പേര്‍ ഉള്‍പ്പെടെ 697 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 212 പേര്‍ മെഡിക്കല്‍ കോളേജിലും 81 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 95 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 50 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 165 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 35 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും 59 പേര്‍ എ ഡബ്ലിയു എച്ച് എഫ് എല്‍ ടി സിയിലും ആണ് നിരീക്ഷണത്തിലുള്ളത്. 157 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
0 Comments