ജില്ലയില്‍ 117 പേര്‍ക്ക് കോവിഡ്; രോഗമുക്തി 197



കോഴിക്കോട് ജില്ലയില്‍ ഇന്ന് 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു  പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു  പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 102 പേര്‍ക്ക് രോഗം ബാധിച്ചു.
ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1956 ആയി. കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 197 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍  - 3

കോഴിക്കോട് കോര്‍പ്പറേഷന്‍ -   1 (ബേപ്പൂര്‍)
കൊയിലാണ്ടി -    1
നരിപ്പറ്റ -    1

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 4

ചെക്യാട് - 1
കൊയിലാണ്ടി -     1
നൊച്ചാട് - 1
ചാത്തമംഗലം - 1  (ഇതര സംസ്ഥാനത്ത് നിന്നും വന്നയാള്‍)

ഉറവിടം വ്യക്തമല്ലാത്തവർ   -   8

കോഴിക്കോട് കോര്‍പ്പറേഷന്‍ -  1
ചോറോട് -  1
കൊടിയത്തൂര്‍ -  1
നൊച്ചാട് -  1
പെരുവയല്‍ -  1
തലക്കുളത്തൂര്‍ -  1
വടകര -  2

സമ്പര്‍ക്കം വഴി  -  102

കോഴിക്കോട് കോര്‍പ്പറേഷന്‍   -   30
(ബേപ്പൂര്‍, കല്ലായി, മാങ്കാവ്, ചേവരമ്പലം, പുതിയങ്ങാടി, കുറ്റിച്ചിറ, കൊളത്തറ, പുതിയാപ്പ, ചെലവൂര്‍, ഡിവിഷന്‍ - 59, നടക്കാവ്, തോപ്പയില്‍)

അത്തോളി - 03
ആയഞ്ചേരി - 06
ബാലുശ്ശേരി - 01
ചോറോട് - 02
ഫറോക്ക് - 05
കടലുണ്ടി - 04
കക്കോടി - 01
കൊടുവളളി - 01
കൊയിലാണ്ടി - 04
പെരുവയല്‍ - 02 (ആരോഗ്യ പ്രവര്‍ത്തക 1)
മണിയൂര്‍ - 06
മരുതോങ്കര - 02 (ആരോഗ്യ പ്രവര്‍ത്തക 1)
നടുവണ്ണൂര്‍ - 15
നൊച്ചാട് - 03
ഒഞ്ചിയം - 01
തിരുവളളൂര്‍ - 01
ഉളളിയേരി - 01
വടകര - 04
ഒളവണ്ണ - 01 (ആരോഗ്യ പ്രവര്‍ത്തകന്‍ )
വില്യാപ്പളളി - 06
വളയം - 01
വാണിമേല്‍ - 01
താമരശ്ശേരി - 01

537 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന  537 പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 15,205   പേര്‍ നിരീക്ഷണത്തിൽ.  ഇതുവരെ  91250 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.പുതുതായി വന്ന 185 പേര്‍ ഉള്‍പ്പെടെ 1960 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.  99  പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

3002  സ്രവ സാംപിള്‍ പരിശോധനയ്ക്ക്  അയച്ചു. ആകെ 188280 സ്രവ സാംപിളുകള്‍  അയച്ചതില്‍ 185811 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 180353  എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍  2469 പേരുടെ  ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി  വന്ന 245 പേര്‍ ഉള്‍പ്പെടെ ആകെ  3229    പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 578  പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2590  പേര്‍ വീടുകളിലും, 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11  പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 32748    പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a Comment

0 Comments