കോഴിക്കോട് ജില്ലയില്‍ ഇന്ന് 103 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ട് പേര്‍ക്കുമാണ് പോസിറ്റീവായത്. 12 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 86 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 35 പേര്‍ക്കം രോഗം ബാധിച്ചു. അതില്‍ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. വേളത്ത് 22 പേര്‍ക്കും കോട്ടൂരില്‍ 9 പേര്‍ക്കും പോസിറ്റീവായി.ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1514 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 278 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
ഫറോക്ക് - 1
രാമനാട്ടൂകര - 2
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -2
ചെക്യാട് - 2
ഉറവിടം വ്യക്തമല്ലാത്തവര്‍ - 12
കോഴിക്കോട് കോര്‍പ്പറേഷന്‍ - 2 (മാറാട്, ചുള്ളിയോട് റോഡ്)
വാണിമേല്‍ - 1
കോട്ടൂര്‍ - 1
ചാത്തമംഗലം - 1
ഫറോക്ക് - 1
എടക്കാട് - 1
കക്കോടി - 1
മൂടാടി - 1
രാമനാട്ടുകര - 1
തിക്കോടി - 1
തൂണേരി - 1
സമ്പര്‍ക്കം വഴി- 86
കോഴിക്കോട് കോര്‍പ്പറേഷന്‍ - 33
(പുതിയങ്ങാടി, പുതിയകടവ്, പന്നിയങ്കര, ചക്കുംകടവ്, കല്ലായി, വട്ടക്കിണര്‍, കുന്നുമ്മല്‍, നല്ലളം, വെസ്റ്റ്ഹില്‍, പാളയം)
വേളം - 22
കോട്ടൂര്‍ - 9
കടലുണ്ടി - 3
കക്കോടി - 3
കുരുവട്ടൂര്‍ - 2
പെരുവയല്‍ - 2
ഉളളിയേരി - 2
ഫറോക്ക് - 1
മൂടാടി - 1 (ആരോഗ്യപ്രവര്‍ത്തക)
നന്മണ്ട - 1
രാമനാട്ടുകര - 1
താമരശ്ശേരി - 1
തിക്കോടി - 1
തിരുവളളൂര്‍ - 1
വടകര - 1
കോട്ടൂര്‍ - 1
വാണിമേല്‍ - 1
610 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 610 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 15550 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 94268 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
പുതുതായി വന്ന 206 പേര്‍ ഉള്‍പ്പെടെ 1665 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 220 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.
3577 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 2,18,945 സ്രവ സാംപിളുകള്‍ അയച്ചതില്‍ 2,17,878 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2,11,138 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 1067 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 300 പേര്‍ ഉള്‍പ്പെടെ ആകെ 3404 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 589 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2771 പേര്‍ വീടുകളിലും, 44 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 34189 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
0 Comments