എക്സെൻഡറിന് കോഴിക്കോടിന്റെ മറുപടി:എക്സ്ഡ്രോപ്

 കോഴിക്കോട്∙ ഫോണിൽ നിന്ന് ഫോണിലേക്ക് ഫയലുകൾ കൈമാറുന്ന ചൈനീസ് ആപ്ലിക്കേഷനുകളായ എക്സെൻഡറും ഷെയർഇറ്റും നിരോധിച്ചതോടെ വെട്ടിലായവർക്കു വേണ്ടി പുതിയ ആപ്പുമായി കോഴിക്കോട്ടെ വിദ്യാർഥികൾ. കോട്ടൂളി സ്വദേശിയായ പ്രണവ്.ആർ.നമ്പ്യാർ, വിനായക് സങ്കീത് എന്നിവരാണ് ‘എക്സ്ഡ്രോപ് എന്നു പേരിട്ടിരിക്കുന്ന പുതിയ ആപ് തയാറാക്കിയിരിക്കുന്നത്. കോട്ടൂളി സ്കൈലൈൻ ഗാർനെറ്റിൽ‍ ഡോ.രാധേഷ് നമ്പ്യാരുടെയും ഡോ. ഉമ രാധേഷിന്റെയും മകനായ പ്രണവ് ബെംഗളൂരു അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. പന്നിയങ്കര എസ്ഐ ഫോറസ്റ്റ് ക്രീക്കിൽ സങ്കീത് ശ്രീപുരത്തിന്റെയും കവിതയുടെയും മകനായ വിനായക് മൂന്നാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിയാണ്.


കോവിഡിന്റെ തുടക്കകാലത്ത് ക്ലാസുകൾ ഓൺലൈനായതോടെ നോട്ടുകളും പാഠഭാഗങ്ങളും പങ്കുവയ്ക്കാൻ കഴിയുന്ന ആപ് വികസിപ്പിക്കാനാണ് ഇരുവരും ലക്ഷ്യമിട്ടിരുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ രണ്ടാഴ്ച മുൻപ് ലിസ്റ്റ് ചെയ്യപ്പെട്ട എക്സ്ഡ്രോപ് ഇതിനകം ഫൈവ് സ്റ്റാർ റേറ്റിങ്ങുമായി മുന്നേറുകയാണ്. ഒരു മിനിറ്റിൽ ഒന്നര ജിബി ഫയൽ കൈമാറ്റം ചെയ്യാൻ ഇതുവഴി കഴിയും

Post a Comment

0 Comments