കോഴിക്കോട്: സിറ്റി ഗ്യാസ് വിതരണപദ്ധതിയുടെ ഭാഗമായി മലബാറിലെ ആദ്യ സി.എൻ.ജി. ഫ്യുവൽ സ്റ്റേഷൻ രാമനാട്ടുകരയ്ക്കുസമീപം പാറമ്മലിൽ ശനിയാഴ്ച പ്രവർത്തനം തുടങ്ങും. ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ ലിമിറ്റഡ് ലക്ഷ്മി സെയിൽസ് ആൻഡ് സർവീസ് പെട്രോൾപമ്പിൽ െഎ.ഒ.എ.ജി.പി.എൽ. സഹകരണത്തോടെ രാവിലെ 11-നാണ് ഉദ്ഘാടനമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ സ്റ്റേറ്റ് ഹെഡ് ആൻഡ് ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ ഉദ്ഘാടനം നിർവഹിക്കും.
മലപ്പുറം കളക്ടർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. നടി സുരഭി ലക്ഷ്മി പങ്കെടുക്കും.
െഎ.ഒ.എ.ജി.പി.എൽ. മലപ്പുറം ജി.എ. ഹെഡ് ഹരികൃഷ്ണ എം.ആർ., ഫ്യുവൽ സ്റ്റേഷൻ ഉടമ വിജയകുമാർ ഇമ്പിച്ചുട്ടി, അജയ് മുരളീധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments