മിഠായിത്തെരുവ് പുതിയ ഭാവത്തിൽ: പൂര്‍ണമായി തുറന്നുകൊടുക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം
കോഴിക്കോട്: ലോകഭൂപടത്തില്‍ കോഴിക്കോടിനെ പ്രശസ്തമാക്കിയ മിഠായിത്തെരുവ് പുതിയ ഭാവത്തില്‍ പൂര്‍ണമായി തുറന്നുകൊടുക്കാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രം. നവംബർ മാസം മിഠായിത്തെരുവ് കോഴിക്കോട്ടെ ഏറ്റവും മനോഹരമായ പൈതൃക ഇടനാഴിയായി മാറും. നടപ്പാതകളില്‍ ഗ്രാനൈറ്റുകള്‍ പാകി, വിളക്കുകള്‍ കൊണ്ടലങ്കരിച്ച് കേരളീയ ശൈലിയിലുള്ള മേല്‍ക്കൂരകളോടെ ഭംഗിയുള്ള തെരുവ്. അവിടെ വയോധികര്‍ക്ക് സഞ്ചരിക്കാന്‍ വീല്‍ചെയറുകള്‍, കുട്ടികള്‍ക്ക് തെരുവു കാണാന്‍ ബഗ്ഗീസ് (കൊച്ചുവാഹനങ്ങള്‍), അങ്ങനെ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മിഠായിത്തെരുവിനെ കോഴിക്കോട്ടുകാര്‍ക്ക്, സഞ്ചാരികള്‍ക്ക് മുന്നില്‍ പുതിയൊരു അനുഭവമാക്കുകയാണ്. നടന്ന് തെരുവ് ആസ്വദിച്ച് ഷോപ്പിങ് നടത്താനുള്ള സംവിധാനമാണ് കൊണ്ടുവരാൻ ആലോചിക്കുന്നത്.
തെരുവില്‍ കച്ചവടസ്ഥാപനങ്ങള്‍ മാത്രമല്ല, പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോഴിക്കോട്ടെ പാഴ്‌സി സമൂഹത്തിന്റെ കേന്ദ്രമായ പാഴ്‌സി അഞ്ജുമാന്‍ ബാഗ്, അഗ്നിക്ഷേത്രം തുടങ്ങിയ പൈതൃക കേന്ദ്രങ്ങളും കൂടെയുണ്ട്. ഭാവിയില്‍ മാനാഞ്ചിറയെയും പാളയത്തെയും കോഴിക്കോടിന്റെ വ്യവസായ ചരിത്രത്തിന്റെ സ്മാരകമായ കോംട്രസ്റ്റിനെയും ടൗണ്‍ഹാളിനെയും ആര്‍ട്ട് ഗ്യാലറിയെയുമൊക്കെ ബന്ധിപ്പിക്കാവുന്ന ഒരു ഇടനാഴിയാക്കി വിനോദസഞ്ചാര മേഖലയ്ക്കുകൂടെ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും ഉണ്ട്. എല്ലാ രംഗത്തുള്ള വിദഗ്ധരും ഇത് നടക്കാനുള്ള തെരുവാക്കുന്നതിനോട് യോജിക്കുന്നുണ്ട്. അധികൃതർക്കും ഇതിനോടാൺ യോജിപ്പ്. എന്നാൽ കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ ഇറക്കാനും മറ്റും നിശ്ചിതസമയത്തേക്ക് വാഹനം അനുവദിച്ചുകൊടുക്കണമെന്ന് മാത്രം. തെരുവിലെത്തുന്നവര്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യവും ചെയ്തു കൊടുക്കണം. അങ്ങനെ വരുമ്പോള്‍ വ്യാപാരവും കൂടും.

0 Comments