സൗത്ത് ബീച്ചിലെ അനധികൃത കെട്ടിടം പൊളിച്ചുമാറ്റി

സൗത്ത് ബീച്ച് സർക്കാർ ഭൂമിയിൽ നിർമിച്ച അനധികൃത കെട്ടിടം റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കുന്നു. 
കോഴിക്കോട്:സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച് ഉപയോഗിച്ചു വന്ന കെട്ടിടം ഇന്നലെ രാവിലെ റവന്യു അധികൃതർ പൊളിച്ചു മാറ്റി. ലോറി സ്റ്റാൻഡിനു സമീപത്തായി സർക്കാർ വക ഭൂമിയിൽ കിണാശേരി സ്വദേശി അബൂബക്കർ ഹാജി എന്നയാൾ പണിത് ഉപയോഗിച്ചു വന്ന കെട്ടിടമാണ് ഭൂരേഖാ തഹസിൽദാർ ഇ. അനിതകുമാരി, നഗരം വില്ലേജ് ഓഫിസർ ഒ. ഉമാകാന്തൻ എന്നിവരുടെ നേതൃത്വത്തിൽ പൊളിച്ചു മാറ്റിയത്. വർഷങ്ങൾക്കു മുൻപാണ് ഒറ്റമുറി കെട്ടിടം പണിതത്.

വാതിൽ, ജനൽ തുടങ്ങിയവ നിർമിക്കുന്ന സ്ഥാപനവും ഇവിടെ പ്രവർത്തിച്ചു വന്നു. ഒരു പഴയ ആധാരം കാണിച്ചു ഭൂമി തന്റേതാണെന്നു സ്ഥാപിച്ചാണ് കെട്ടിടം പണിതതെന്നു തഹസിൽദാർ പറഞ്ഞു. എന്നാൽ റവന്യു അധികാരികൾ നടത്തിയ സമഗ്ര അന്വേഷണത്തിൽ സർക്കാർ ഭൂമിയിലാണ് കെട്ടിടമെന്നു വ്യക്തമായി.

തുടർന്നു കെട്ടിടം പൊളിച്ചു മാറ്റണമെന്നു അബൂബക്കർ ഹാജിക്കു നോട്ടിസ് നൽകിയെങ്കിലും അവഗണിച്ചു. അതിനിടയിൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം നിർത്തി. പല തവണ നോട്ടിസ് നൽകിയിട്ടും അനുസരിക്കാതെ വന്നപ്പോഴാണ് ഇന്നലെ രാവിലെ തഹസിൽദാരുടെ നേതൃത്വത്തിൽ കെട്ടിടം പൊളിച്ചത്.

കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം ഒഴിഞ്ഞു പോയതോടെ അവിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറി. ലഹരി മരുന്നുപയോഗിക്കുന്നവരും മറ്റും നേരം ഇരുട്ടുന്നതോടെ ഈ കെട്ടിടത്തിലെത്തും. ഈ അവസ്ഥ തുടരാതിരിക്കാ

Beach