ടൗണ്‍ പോലീസ് സ്റ്റേഷന്‍ ഇനി ശിശുസൗഹൃദ സ്റ്റേഷൻ
കോഴിക്കോട്: ഒട്ടേറെ കളിക്കോപ്പുകളും പാര്‍ക്കുമെല്ലാമായി ജില്ലയിലെ ആദ്യത്തെ ശിശുസൗഹൃദ പോലീസ് സ്റ്റേഷന്‍ എന്ന പദവിക്ക് ടൗണ്‍ പോലീസ് സ്റ്റേഷന്‍ അര്‍ഹമായി. ഊഞ്ഞാല്‍, സീസോ, സ്‌ളൈഡ് എന്നിവ ഉള്‍പ്പെട്ട കുട്ടികളുടെ പുല്‍ത്തകിടി പാകിയ പാര്‍ക്കും കൗണ്‍സിലിങ്ങിനുള്ള പ്രത്യേക മുറിയുമാണ് ടൗണ്‍ സ്റ്റേഷനില്‍ ഒരുക്കിയത്. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായി. സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍, ഡി.സി.പി. മെറിന്‍ ജോസ്, കൗണ്‍സിലര്‍മാരായ ജയശ്രീ കീര്‍ത്തി, ശ്രീകല, ഇ.കെ. സുരേഷ്‌കുമാര്‍, മാതൃഭൂമി പബ്ലിക് റിലേഷന്‍സ് ചീഫ് മാനേജര്‍ കെ.ആര്‍. പ്രമോദ്, അസി. കമ്മിഷണര്‍ കെ.പി. അബ്ദുള്‍ റസാഖ്, സി.ഐ. പി.എം. മനോജ് എന്നിവര്‍ സംസാരിച്ചു.