കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ എയ്ഡ് ബൂത്ത്കോഴിക്കോട്:റെയിൽവേ സ്റ്റേഷനിൽ അടിയന്തര വൈദ്യസഹായം വേണ്ടിവരുന്നവരെ സഹായിക്കാൻ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും മലബാർ ഹോസ്പിറ്റലും മെഡിക്കൽ എയ്ഡ് ബൂത്ത് സ്ഥാപിക്കുന്നു. ഒന്നാം പ്ലാറ്റ്ഫോമിൽ ഒരുക്കുന്ന ബൂത്തിൽ 24 മണിക്കൂറും നഴ്സിങ് സ്റ്റാഫിന്റെയും ആംബുലൻസിന്റെയും സൗജന്യ സേവനം ലഭിക്കും.

ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഘട്ടങ്ങളിൽ ആംബുലൻസിൽ എത്തിക്കും. ബൂത്തിന്റെ ഉദ്ഘാടനം ഒൻപതിനു വൈകിട്ട് അഞ്ചിന് എം.കെ.രാഘവൻ എംപി നിർവഹിക്കുമെന്ന് മലബാർ ഹോസ്പിറ്റൽ എംഡി ഡോ. പി.എ.ലളിത, കാലിക്കറ്റ് ചേംബർ സെക്രട്ടറി ഡോ. എ.എം. ഷെരീഫ് എന്നിവർ പറഞ്ഞു.