കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണം -എം.കെ. രാഘവന്‍ എം.പി.


കോഴിക്കോട്: ബെംഗളൂരുവിലേക്ക് കോഴിക്കോട്ടുനിന്ന് പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. ലോകസഭയില്‍ ആവശ്യപ്പെട്ടു. ജബല്‍പുര്‍, ലാല്‍കുവ എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കും സര്‍വീസ് ആരംഭിക്കണം. റെയില്‍വേ കേരളത്തിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.