കോഴിക്കോട്: മതിയായ രേഖകളില്ലാതെ ഓടിയ സ്‌കൂള്‍ ബസ് അധികൃതര്‍ പിടികൂടി. കൂടരഞ്ഞി സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പേരിലുള്ള ബസാണ് പിടിച്ചെടുത്തത്. 2015-ന് ശേഷം ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. നികുതിയും അടച്ചിട്ടില്ല. ടാക്‌സി ഡ്രൈവര്‍മാരുടെ സംഘടനയായ കെ.ടി.ഡി.ഒ. നല്‍കിയ പരാതിയിലാണ് കൊടുവള്ളി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
credit:stellamaris.in
0 Comments