നക്ഷത്രലോകത്തെ പുത്തൻ കാഴ്ചകളുമായി പ്ലാനറ്റേറിയത്തില്‍ പുതിയ ഷോ ആരംഭിച്ചു





കോഴിക്കോട്: നക്ഷത്രലോകത്തേക്ക് കണ്‍തുറന്ന് പ്ലാനറ്റേറിയത്തില്‍ 'ജേണി ടു ബില്യണ്‍ സണ്‍സ്' പ്രദര്‍ശനം തുടങ്ങി. 30 മിനിറ്റാണ് പ്രദര്‍ശനം. നക്ഷത്രങ്ങളുടെ പിറവി, സൂര്യനെക്കാള്‍ ഇരട്ടി വെളിച്ചം പകരുന്ന നക്ഷത്രങ്ങള്‍, തമോഗര്‍ത്തങ്ങള്‍ തുടങ്ങി വേറിട്ട കൗതുകവും അറിവുകളാണ് പ്രദര്‍ശനം പങ്കുവയ്ക്കുന്നത്. നേരത്തേ സൗരയൂഥത്തെയും ഗ്രഹങ്ങളെയും കുറിച്ചുള്ള പ്രദര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ഡോ. ഹോമി ചെറിയാന്‍ അധ്യക്ഷനായി. ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍, കെ.എം. സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വീട്ടമ്മമാര്‍ക്കായി അര്‍ബന്‍ ഹോള്‍ട്ടികള്‍ച്ചര്‍ എന്ന വിഷയത്തില്‍ സെമിനാറും നടത്തി. പ്രൊഫ. ഡോ. എന്‍. മിനി രാജ്, ഡോ. ജി. ധന്യ, എസ്. ഷീല എന്നിവര്‍ ക്ലാസെടുത്തു.



Back To Blog Home Page