കോഴിക്കോട്: 12 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കണമെന്ന് കമ്പനി ഉടമകള്‍ നിർദേശം നൽകിയിട്ടും കുറഞ്ഞവിലയ്ക്ക് വില്ക്കാന് കച്ചവടക്കാര്‍ തയാറാകുന്നില്ലെന്ന് ഉൽപാദകര്. കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാന്യുഫാക്ചേഴ്സ് അസോസിയേഷന് ആണ് വ്യാപാരികള്‍ കുപ്പിവെള്ളം വിലകുറച്ച് വില്‍ക്കുന്ന കാര്യത്തില്‍ കാര്യമായ പിന്തുണ നല്‍കുന്നില്ലെന്ന് ആരോപിക്കുന്നത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാവണമെങ്കിൽ ജനങ്ങൾ പ്രതികരിക്കണം. നിലവില്‍ 240 ശതമാനം ലാഭമാണ് ചെറുകിട കച്ചവടക്കാര്‍ക്ക് കുപ്പിവെള്ള വില്‍പ്പനയിലൂടെ ലഭിക്കുന്നത്.
കമ്പനികള്‍ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ക്ക് കുപ്പിവെള്ളം നല്കുന്ന വിലയിലോ ഡിസ്ട്രിബ്യൂട്ടര്‍മാര്‍ ചെറുകിട കച്ചവടക്കാര്‍ക്ക് വെള്ളം നല്കുന്ന വിലയിലോ മാറ്റമുണ്ടായിട്ടില്ല. ചെറുകിട കച്ചവടക്കാരുടെ ലാഭത്തില്‍ കുറവുണ്ടാകുന്നത് അംഗീകരിക്കാന്‍ തയാറായാല്‍ 12 രൂപയ്ക്ക് ഒരു ലിറ്റര്‍ വെള്ളം വില്‍പ്പന നടത്താന്‍ കഴിയുമെന്ന് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. സോമന് പിള്ള പറഞ്ഞു.അസോസിയേഷന് കീഴിലെ നൂറിലധികം അംഗങ്ങള്‍ 12 രൂപ നിരക്കില്‍ കുപ്പിവെള്ള വില്‍പ്പയ്ക്ക് വിപണിയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
0 Comments