ലിമൻസി ടെക്‌നോളജീസിന്റെ സൈബർ പാർക്കിലെ ഓഫിസ് വി.പി. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു. |
കോഴിക്കോട്:ലിമൻസി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഗവ:സൈബർ പാർക്കിൽ ഓഫിസ് തുടങ്ങി. പാർക്കിലെ സഹ്യ കെട്ടിടത്തിലെ സ്മാർട്ട് ബിസിനസ് സെന്ററിൽ ഓഫിസ് തുറക്കുന്ന ആദ്യ കമ്പനിക്കൂടിയാണ് ലിമൻസി. റിയൽ എസ്റ്റേറ്റ്, എച്ച്ആർ മാനേജ്മെന്റ്, ഹബ് സ്പോട്ട് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ഐടി കമ്പനിക്ക് നിലവിൽ മാവൂർ റോഡിലും ഹൈലൈറ്റ് ബിസിനസ് പാർക്കിലും ഓഫിസുകളുണ്ട്. സൈബർ പാർക്കിലെ 2500 ചതുരശ്ര അടി ഓഫിസിൽ ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക് ചെയ്ൻ മേഖലയിലുള്ള പ്രവർത്തനങ്ങളായിരിക്കും നടത്തുക.
വി.പി. ഗീതാനന്ദൻ ഓഫിസിന്റെ ഉദ്ഘാടനം നിർവഹിച്ചു. സിഇഒ വിപിൻ ആനന്ദ് അധ്യക്ഷനായി. കയ്യട്ടയിൽ സുരേഷ്, പറമ്പത്ത് വേലായുധൻ, സൈബർ പാർക്ക് ജനറൽ മാനേജർ സി. നിരീഷ്, കാഫിറ്റ് പ്രസിഡന്റ് പി.ടി. ഹാരിസ്, സെക്രട്ടറി അബ്ദുൽ ഗഫൂർ, അഞ്ജലി വിപിൻ എന്നിവർ പ്രസംഗിച്ചു. നിലവിൽ 60 ജീവനക്കാരുള്ള ലിമൻസിയുടെ പുതിയ ഓഫിസിലേക്ക് 40 പേരെ റിക്രൂട്ട് ചെയ്യുമെന്ന് കമ്പനി സിഇഒ അറിയിച്ചു.
0 Comments