ജില്ലയിലെ ആദ്യ ഡ്രൈവ് ഇന്‍-ബീച്ച് നടപടി കടലാസിലൊതുങ്ങി



കോഴിക്കോട്: ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ രണ്ടാമത്തേതുമായ തിക്കോടി ഡ്രൈവ്-ഇന്‍ ബീച്ച് നടപടി കടലാസിലൊതുങ്ങി. 2015-ല്‍ DTPC. നടപടി തുടങ്ങിയെങ്കിലും പ്രവര്‍ത്തനം എങ്ങുമെത്തിയിരുന്നില്ല. വിശേഷദിവസങ്ങളിലും അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കുടുംബങ്ങളുടെയും വിനോദ സഞ്ചാരികളുടെയും വൻ തിരക്കാണിവിടെയനുഭവപ്പെടുന്നത്. വിഷുനാളില്‍ ജനത്തിരക്ക് ക്രമാതീതമായി വര്‍ധിച്ചു. വാഹനങ്ങളുടെ നീണ്ടനിരയും ഗതാഗതക്കുരുക്കും കാരണം ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടി. അഞ്ച് കിലോമീറ്ററോളം നേര്‍രേഖയിലുള്ള വിശാലമായ ബീച്ച് ജനങ്ങളുടെ കണ്ണും മനസ്സും കുളിര്‍പ്പിക്കും. ഒരുതുറമുഖത്തിന്റെ രൂപത്തിലാണിവിടം. ചുറ്റും പാറക്കെട്ടുകള്‍കൊണ്ട് വലയം ചെയ്തത് കാരണം ശക്തി കുറഞ്ഞ തിരമാലകളുള്ള സ്ഥലവുമാണ്. ബീച്ചിനോട് ചേര്‍ന്നുകിടക്കുന്ന ഏഴ് ഏക്കറോളം റവന്യൂഭൂമി പൂര്‍ണമായും ഉപയോഗപ്പെടുത്താന്‍ കഴിയും. ഒന്നാംഘട്ടത്തില്‍ ബീച്ചിലേക്കുള്ള റോഡ്, വാഹന പാര്‍ക്കിങ്, സന്ദര്‍ശകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളെല്ലാം ഏര്‍പ്പെടുത്തുമെന്ന് ഡി.ടി.പി.സി. ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. വെള്ളിയാംകല്ലുമായി ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമാണ് തിക്കോടി. ബോട്ട് മാര്‍ഗം വെള്ളിയാംകല്ല്, സര്‍ഗാലയ, അകലാപ്പുഴ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചു ടൂറിസം പദ്ധതിക്കും സാധ്യതയുള്ളതാണ്.

Post a Comment

0 Comments