കോഴിക്കോട് മെഡിക്കൽ കോളജിന് കൊച്ചി കപ്പൽ നിർമാണശാലയു​ടെ സഹായം


കോഴിക്കോട്: നിപ വൈറസ്ബാധ നേരിടാനുള്ള ആരോഗ്യവകുപ്പി​ന്റെ പ്രവർത്തനങ്ങൾക്ക് കൊച്ചി കപ്പൽ നിർമാണശാലയുടെ ധനസഹായം. കോഴിക്കോട് മെഡിക്കൽ കോളജിന് സാമൂഹിക ഉത്തരവാദിത്ത ഫണ്ടിൽനിന്ന് (സി.എസ്.ആർ) കൊച്ചിൻ ഷിപ്യാർഡ് 25 ലക്ഷം രൂപ കൈമാറി. കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കപ്പൽ നിർമാണശാല സി.എസ്.ആർ മേധാവി എം.ഡി. വർഗീസാണ് ഇതുസംബന്ധിച്ച രേഖ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് നൽകിയത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ല കലക്ടർ യു.വി. ജോസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. സജീത് കുമാർ, കൊച്ചിൻ ഷിപ്യാർഡ് ജനറൽ മാനേജർ എൻ. നീലകണ്ഠൻ, പ്രോജക്ട് ഓഫിസർ എ.ടി. യൂസഫ്, ഡി.എം.ഒ ഡോ. വി. ജയശ്രീ എന്നിവർ സംബന്ധിച്ചു. തൊഴിൽമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് തുക അനുവദിച്ചത്.

Post a Comment

0 Comments