താമരശ്ശേരി ചുരത്തില്‍ പുതിയ ബൈപ്പാസ് റോഡ് സാധ്യതയുമായി കര്‍മസമിതി




കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുതിയ ബൈപ്പാസ് റോഡിന്റെ സാധ്യത മുന്നോട്ടുവെച്ച് നാട്ടുകാര്‍ രംഗത്ത്. ചുരം ഏഴാംവളവില്‍ നിന്നാരംഭിച്ച് ചുരത്തിനുതാഴെ ദേശീയപാതയില്‍ കൈതപ്പൊയിലിനുസമീപം ചെന്നുചേരുന്ന രീതിയിലാണ് റോ!ഡ് വിഭാവനം ചെയ്യുന്നത്. ചുരത്തിലെ വനത്തെ കാര്യമായി ബാധിക്കാതെ റോഡ് നിര്‍മിക്കാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ചുരത്തില്‍ അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിന്റെ ദുരിതമൊഴിവാക്കുന്നവിധമുള്ള ഈ റോ!ഡ് നിര്‍ദിഷ്ട ബദല്‍പ്പാതകളെക്കാള്‍ എളുപ്പം നിര്‍മിക്കാനാകും. റോഡിന്റെ സാധ്യത അവര്‍ സ്ഥലം എം.എല്‍.എ. ജോര്‍ജ് എം. തോമസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എം.എല്‍.എ.യുടെ നിര്‍ദേശപ്രകാരം ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗിരീഷ് ജോണിന്റെ നേതൃത്വത്തില്‍ കര്‍മസമിതി അംഗങ്ങള്‍ റോഡിന്റെ സ്ഥലം പരിശോധിച്ചു. ഏഴു കിലോമീറ്റര്‍ റോഡിന് നിലവിലുള്ള റോഡിനേക്കാള്‍ രണ്ടു കിലോമീറ്റര്‍ ദൂരം കുറയുമെന്ന് പരിശോധനയില്‍ വ്യക്തമായതായി ഭാരവാഹികള്‍ പറഞ്ഞു. കുത്തനെയുള്ള കയറ്റവും ഹെയര്‍പ്പിന്‍ വളവുകളും ഇല്ലെന്നതും ശ്രദ്ധേയമാണ്. ഏഴാം വളവില്‍നിന്ന് ഒരു കിലോമീറ്ററോളം തുരങ്കറോഡ് നിര്‍മിക്കുകയോ നിലവിലുള്ള റോഡ് ലക്കിടിവരെ വീതികൂട്ടി 'വണ്‍ വേ' സമ്പ്രദായം നടപ്പാക്കുകയോ ചെയ്താല്‍ ചുരത്തിലെ ഗതാഗതപ്രശ്‌നത്തിന് ശാശ്വതപരിഹാരമാകും. റോഡിന് സാധ്യാതാപഠനം നടത്തണമെന്ന് കര്‍മസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. റോഡിന്റെ സാധ്യത പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ഉദ്യോഗസ്ഥരുടെയും മറ്റും യോഗം 19-ന് 3 മണിക്ക് പുതുപ്പാടിയില്‍ ചേരുമെന്ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ. അറിയിച്ചു.

Post a Comment

0 Comments