കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഇനി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും



കോഴിക്കോട്:കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ഇനി മുതല്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കും. ഗ്രിഡ് സോളാര്‍ പവര്‍ പ്ലാന്റിലൂടെയാണ് ഇത് സാധ്യമാക്കിയത്. നാലരലക്ഷം രൂപ ചെലവഴിച്ച് അനര്‍ട്ട് ആണ് ഈ പദ്ധതി നടപ്പാക്കിയത്. അഞ്ചു കിലോവാട്ട് സോളാര്‍ സൗരോര്‍ജമാണ് ഇതുവഴി ഉത്പാദിപ്പിക്കുന്നത്. പഞ്ചായത്ത് ഓഫീസിലെ മുഴുവന്‍ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും ഇതിലൂടെ പ്രവര്‍ത്തിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് തമ്പി പറക്കണ്ടത്തില്‍, മെമ്പര്‍മാരായ കെ.എം ബഷീര്‍, ചിന്ന അശോകന്‍, ഫ്രാന്‍സിസ് ചാലില്‍, ഷാജി മലമ്പാറ, ലിസി ചാക്കോച്ചന്‍, ജെസ്സി പിണക്കാട്ടു, റൂബി തമ്പി, കുമാരന്‍ കരിമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments