കിഴക്കോത്ത് പഞ്ചായത്തിന് ISO- 9001 പദവി; പ്രഖ്യാപനം ഇന്ന് വൈകീട്ട്




കോഴിക്കോട്: കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനുമായി മികവുറ്റ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. ഉസ്സയിന്‍. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കിയതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തിന് ISO-9001 പദവി ലഭിച്ചു. ഇതിന്റെ പ്രഖ്യാപനം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ജില്ലാ കളക്ടര്‍ യു.വി ജോസ് നിര്‍വഹിക്കും. ചടങ്ങില്‍ 30 വര്‍ഷത്തെ ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി. രാമചന്ദ്രന് ഗ്രാമപ്പഞ്ചായത്തിന്റെ സ്‌നേഹാദരവും എസ്.എസ്.എല്‍.സി.ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം, പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലുള്ള ദുരിതാശ്വാസനിധി സമാഹരണത്തിന്റെ ഉദ്ഘാടനം എന്നിവയും നടക്കും.

Post a Comment

0 Comments