കോട്ടപ്പറമ്പ് ആശുപത്രി ഡെലിവറി പോയിന്റ് നവീകരണത്തിൻ ഒന്നേകാൽ കോടികോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഡെലിവറി പോയിന്റ് നവീകരിക്കുന്നതിനു ‘ലക്ഷ്യ’ എന്ന പദ്ധതിയിൽപ്പെടുത്തി ഒന്നേകാൽ കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ. വാർഡ്, തീയറ്റർ, എൻഐസിയു എന്നിവ ഇതോടെ നവീകരിക്കും. ആശുപത്രിയിൽ ദേശീയ ആരോഗ്യ ദൗത്യഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന എംസിഎച്ച് (മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ) ബ്ലോക്കിന്റെ തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തുക ഉടൻ അനുവദിക്കുമെന്നും പറഞ്ഞു.

എം.കെ.മുനീർ എംഎൽഎ അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ പത്തോളജിസ്റ്റിന്റെയും അനസ്തെറ്റിസ്റ്റിന്റെയും നഴ്സുമാരുടെയും കുറവുകളുണ്ടെന്നും ഇവിടേക്ക് ആവശ്യത്തിനു നിയമനം നടത്തണമെന്നും മുനീർ ആവശ്യപ്പെട്ടു.  ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ.സരിത, ഡിഎംഒ ഡോ. വി.ജയശ്രീ, കൗൺസിലർ ജയശ്രീ കീർത്തി, ഡോ. ഇ.ബിജോയ്, ഡോ. ആശാദേവി, ഡോ. മുഹമ്മദ് അഷീൽ, കോട്ടപ്പറമ്പ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി.രമേശൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments