രക്തദാനത്തിന്​ കൂടുതല്‍ ആളുകൾ മുന്നോട്ടുവരണം-കലക്ടര്‍



കോഴിക്കോട്: ബ്ലഡ് ഡോണേഴ്‌സ് ഡേയോടനുബന്ധിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിന് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജനങ്ങളില്‍ നിപ വൈറസ് ബാധ സൃഷ്ടിച്ച ഭയം ഇല്ലാതാക്കാന്‍ ബ്ലഡ് ഡോണേഴ്‌സ് ക്യാമ്പുകള്‍ വഴി സാധിക്കണമെന്നും രക്തം ദാനംചെയ്യാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരണമെന്നും കലക്ടര്‍ യു.വി. ജോസ് പറഞ്ഞു. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷനും ചേര്‍ന്നാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഈ മാസം 10-ന് പൊലീസ് ക്ലബ് ഡോര്‍മെട്രി, 14-ന് ജില്ല ടൗണ്‍ ഹാൾ, 17-ന് സി.എസ്.ഐ കത്തീഡ്രല്‍ ഹാള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടത്തുക. ബ്ലഡ് ഡോണേഴ്‌സ് ദിനമായ 14-ന് രക്തദാന ബോധവത്കരണ ക്ലാസും സെമിനാറുകളും നടത്തും. രക്തം ദാനം ചെയ്തവരെയും രക്തദാനം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും ചടങ്ങില്‍ ആദരിക്കും. സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍ കുട്ടി, ജില്ല മാസ് മീഡിയ ഓഫിസര്‍ ബേബി നാപ്പള്ളി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ അസി. പ്രഫസര്‍ അര്‍ച്ചന രാജൻ, ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക

  9946636583
  9895881715

Post a Comment

0 Comments