താമരശ്ശേരി ചുരം: സ്വകാര്യ ബസുകളും കടത്തിവിടുംകോഴിക്കോട്: വയനാട് ചുരം യാത്രക്കാർക്ക് സഞ്ചരിക്കുവാൻ ചെറിയ വാഹനങ്ങൾക്കും കെ.എസ്​.ആർ.ടി.സി ബസുകൾക്കും മാത്രമായി ഭാഗിക യാത്രാനുമതി നൽകിയ നടപടിയിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് സ്വകാര്യ ബസുകളും കടത്തിവിടാൻ തീരുമാനം.

കോഴിക്കോട്-വയനാട് റൂട്ടിൽ പെർമിറ്റുള്ള നിരവധി സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ കോഴിക്കോട് നിന്നും യാത്രക്കാരുമായി പുറപ്പെട്ട സ്വകാര്യ ബസ്സുകൾ അടിവാരത്ത് പൊലീസ് തടഞ്ഞത് മൂലം സംഘർഷം സാധ്യത ഉടലെടുക്കുകയായിരുന്നു. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ വോൾവോ ലക്ഷ്വറി ബസ്സുകൾ ഓടുമ്പോഴാണ്​ റൂട്ടിൽ പെർമിറ്റുള്ള സ്വകാര്യ ബസ്സുകളെ തടഞ്ഞത്.

Post a Comment

0 Comments