സൗത്ത് ബീച്ച്‌ സൗന്ദര്യവത്കരണത്തിന് 20 കോടി കൂടി അനുവദിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍



കോ​ഴി​ക്കോ​ട്: സൗത്ത് ബീച്ച്‌ സൗന്ദര്യവത്കരണത്തിന് 20 കോ​ടി കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ബീ​ച്ചി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​ക​സ​നം ന​ട​പ്പാ​ക്കും. സൗ​ത്ത് ബീ​ച്ച്‌ ഒ​ന്നാം​ഘ​ട്ട സൗ​ന്ദ​ര്യ​വത്ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ബ​ജ​റ്റി​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​കം തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍ , സാ​മു​ഹി​ക സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​രു​മാ​യെ​ല്ലാം കൂ​ടി​യാ​ലോ​ചി​ച്ച്‌ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​ക്കും. മ​ല​ബാ​ര്‍ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​ണ് കേ​ര​ള ട്രാ​വ​ല്‍ മാ​ര്‍​ട്ടി​ല്‍ ഉ​ള്‍​പ്പ​ടെ സ​ര്‍​ക്കാ​ര്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​ത്.

ക​ണ്ണൂ​ര്‍ ,കാ​സ​ര്‍​ഗോഡ് ജി​ല്ല​ക​ളി​ലെ ഒ​ന്‍​പ​ത് നദികളെ ബ​ന്ധി​പ്പി​ക്കു​ന്ന 350 കോ​ടി രൂ​പ​യു​ടെ റിവര്‍ ക്രൂ​യി​സ് ടൂ​റി​സം പ്രോ​ജ​ക്‌ട് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും. ഇ​തി​നാ​യി 100 കോ​ടി രൂ​പ കേ​ന്ദ്ര സ​ര്‍​ക്കാരിനോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ത്ത​ര കേരളത്തി​ലെ ച​രി​ത്ര​വും സം​സ്കാ​ര​വും ഗ്രാ​മീ​ണ ത​നി​മ​യും ഭ​ക്ഷ​ണ രീ​തി​ക​ളും ആ​സ്വ​ദി​ക്കാ​ന്‍ അവസരം ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. തു​ഷാ​ര​ഗി​രി​യി​ല്‍ 20 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ലോ​ക ക​യാ​ക്കിം​ഗ് ചാ​മ്പ്യ​ന്മാ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ പ​രി​പാ​ടി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യ്യാ​റാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡോ. ​എം.​കെ. മു​നീ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍, ക​ള​ക്ട​ര്‍ യു.​വി. ജോ​സ്, ടൂ​റി​സം ഡ​യ​റ​ക്ട​ര്‍ പി. ​ബാ​ല​കി​ര​ണ്‍ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി.​എ​ന്‍. അ​നി​ത​കു​മാ​രി, കൗ​ണ്‍​സി​ല​ര്‍ ജ​യ​ശ്രീ കീ​ര്‍​ത്തി, പോ​ര്‍​ട് ഓ​ഫീ​സ​ര്‍ മാ​പ്പ​ന്‍ അ​ശ്വി​നി പ്ര​താ​പ്, ഹാ​ര്‍​ബ​ര്‍ എ​ന്‍ജിനി​യ​റിം​ഗ് വ​കു​പ്പ് സൂ​പ്ര​ണ്ടിം​ഗ് എ​ന്‍ജിനിയ​ര്‍ അ​നി​ല്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Post a Comment

0 Comments