കലക്ടർ ഇടപെട്ടു: സൗത്ത് ബീച്ച് റോഡിൽ നിർത്തിയിട്ട ലോറികൾ നീക്കികോഴിക്കോട്:സൗത്ത് ബീച്ച് റോഡിൽ അനധികൃതമായി നിർത്തിയിട്ട ലോറികൾ കലക്ടർ ഇടപെട്ടു നീക്കി. നവീകരിച്ച സൗത്ത് ബീച്ചിലേക്കു പ്രവേശിക്കുന്നിടത്തുപോലും ലോറികൾ നിർത്തിയിട്ടതായി ക്ലീൻ ബീച്ച്, സൗഹൃദതീരം കൂട്ടായ്മ ഭാരവാഹികൾ നേരിട്ടുനൽകിയ പരാതിയിലാണു കലക്ടർ യു.വി. ജോസിന്റെ ഇടപെടൽ. ലോറികൾക്കെതിരെ നടപടിയെടുക്കാൻ ഉടൻ പൊലീസിനു നിർദേശം നൽകുകയായിരുന്നു. പൊലീസെത്തി ലോറികൾ നീക്കാൻ ആവശ്യപ്പെട്ടു.

ചിലരിൽനിന്നു പിഴയീടാക്കി. നവീകരിച്ച സൗത്ത് ബീച്ചിലേക്കു കയറുന്ന ഭാഗത്ത് സന്ദർശകർക്കായി പാർക്കിങ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ലോറി ജീവനക്കാർ തട്ടിക്കയറിയതിനെ തുടർന്നാണു പരാതിയുമായി കലക്ടറെ സമീപിച്ചതെന്നു ക്ലീൻ ബീച്ച്, സൗഹൃദതീരം പ്രവർത്തകർ പറഞ്ഞു. സന്ദർശകർക്കും പ്രദേശവാസികൾക്കും ബുദ്ധിമുട്ടാകുന്ന വിധം ലോറി പാർക്കിങ് അനുവദിക്കില്ലെന്നു കലക്ടർ ഉറപ്പു നൽകിയതായും ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments