കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുന്നു



കോഴിക്കോട്:മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ തയാറാകും. ഇതിനായി കെഎസ്ഐഡിസിയുടെ നിയമവിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പിഴവുകളില്ലാത്തവിധം ചട്ടങ്ങൾ രൂപീകരിക്കാനാണ് കെഎസ്ഐഡിസിക്കു ലഭിച്ചിരിക്കുന്ന നിർദേശം. 2012ൽ നിയമസഭ പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെയാണ് ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്.

അതേസമയം, കോംട്രസ്റ്റിന്റെ സഥലം വിലയ്ക്കു വാങ്ങിയ പ്യൂമിസ് പ്രോപ്പർട്ടീസിന്റെ പരാതിയിൽ ഏറ്റെടുക്കൽ നടപടിക്ക് സ്റ്റേ നിലവിലുണ്ട്. സ്റ്റേ ഒഴിവാക്കാനായി സർക്കാർ നടപടികൾ പുരോഗമിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് കോംട്രസ്റ്റ് സംയുക്ത സമരസമിതി ജനറൽ കൺവീനർ ഇ.സി. സതീശൻ അറിയിച്ചു. നെയ്ത്തുഫാക്ടറി മാനേജ്മെന്റ് പ്യൂമിസിനു കൈമാറിയ സ്ഥലത്തെ കെട്ടിടം മഹത്തായ പൈതൃക മൂല്യമുള്ളതാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. കോംട്രസ്റ്റ് ഏറ്റെടുക്കൽ നടപടി വേഗത്തിൽകെട്ടിട സമുച്ചയം അടിയന്തരമായി സംരക്ഷിക്കേണ്ടതാണെന്നും കേരളത്തിലെ പഴയകാല നെയ്ത്തു വ്യവസായത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധമുണ്ടാക്കാൻ ഇതു മ്യൂസിയമാക്കി സംരക്ഷിക്കാമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. കോംട്രസ്റ്റ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഫാക്ടറി തൊഴിലാളികൾ നൽകിയ പരാതിയെത്തുടർന്നായിരുന്നു ഹൈക്കോടതി എഎസ്ഐയോടു റിപ്പോർട്ട് സമർപ്പിക്കാനാവശ്യപ്പെട്ടത്. പഴക്കംചെന്ന കെട്ടിടം വിവിധ ഭാഗങ്ങളിലായി തകർച്ച നേരിടുകയാണ്. അറ്റകുറ്റപ്പണി നടത്താൻ മാനേജ്മെന്റ് ശ്രമിക്കുന്നില്ലെന്നും പരാതിയുണ്ട്.

Post a Comment

0 Comments