കോഴിക്കോട്- എറണാകുളം റൂട്ടിൽ ചിൽ ബസ് സർവീസ് ഇന്നുമുതൽകോഴിക്കോട്: കെ.എസ്.ആർ.ടി.സി. പുതുതായി ഏർപ്പെടുത്തുന്ന ചിൽബസ് കോഴിക്കോട് - എറണാകുളം റൂട്ടിൽ വെള്ളിയാഴ്ച മുതൽ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തുന്നു. 27-ന് പുലർച്ചെ അഞ്ച് മണിമുതൽ ആരംഭിക്കുന്ന സർവീസ് ഓരോ മണിക്കൂറിലും എറണാകുളത്തേക്കും തിരികെ കോഴിക്കോട്ടേക്കും തൃശ്ശൂർവഴി സർവീസ് നടത്തും. രാത്രി 10 മണി മുതൽ പുലർച്ചെ അഞ്ച് വരെ രണ്ട് മണിക്കൂർ ഇടവിട്ടാണ് സർവീസ് നടത്തുക. എല്ലാ സർവീസുകളും നെടുമ്പാശ്ശേരി എയർ പോർട്ട് ബന്ധപ്പെടുത്തിയാണ് ഏർപ്പെടുത്തുന്നത്.

ഓഗസ്റ്റ് ഒന്നാംതീയതി മുതൽ സ്ഥിരസർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് സ്ഥിതിഗതി വിലയിരുത്താനും പരാതികൾ പരിഹരിക്കാനും പരീക്ഷണാർഥം സർവീസ് ഏർപ്പെടുത്തുന്നത്. മലബാർ മേഖലയിൽനിന്ന്‌ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മെച്ചപ്പെട്ട ഗതാഗത സൗകര്യം ലഭ്യമാക്കാനാണ് കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിരിക്കുന്നതെന്ന് ചെയർമാൻ ആൻഡ്‌ മാനേജിങ്‌ ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു.

Post a Comment

0 Comments