എയിംസ്​ പോയി; കിനാലൂരിൽ വരുമോ കായിക സർവകലാശാല

INDUSTRIAL GROWTH CENTRE KINALUR

കോഴിക്കോട്: എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) എന്ന സ്വപ്നപദ്ധതി നഷ്ടമായ കോഴിക്കോടിന് ഇനി പ്രതീക്ഷ കേന്ദ്ര കായിക സർവകലാശാലയുടെ കാമ്പസിൽ. സംസ്ഥാന സർക്കാറുമായി കായികസർവകലാശാല വിഷയത്തിൽ ചർച്ച നടത്താൻ സന്നദ്ധമാണെന്ന് കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിങ് റാേത്താഡ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കേരളത്തിനും അയൽ സംസ്ഥാനങ്ങൾക്കും ഉപകാരപ്പെടുമായിരുന്ന എയിംസിന് കിനാലൂരിൽ സ്ഥലം അനുവദിക്കാെമന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നെങ്കിലും കേന്ദ്രം അവഗണിക്കുകയായിരുന്നു. എയിംസ് ഇല്ലെങ്കിൽ കിനാലൂരിൽ കായിക സർവകലാശാല അനുവദിക്കണമെന്ന് എം.കെ രാഘവൻ എം.പിയടക്കമുള്ള ജനപ്രതിനിധികൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നരേന്ദ്ര മോദി സർക്കാറി​ന്റെ മാറി മാറി വന്ന കായികമന്ത്രിമാർ കേരളത്തിൽ വരുമ്പോഴെല്ലാം കായിക സർവകലാശാല എന്ന വാഗ്ദാനം വിളമ്പിയാണ് തിരിച്ചുപോയിരുന്നത്.



2015-ൽ തിരുവനന്തപുരത്ത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിൽ സർബാനന്ദ സോനോവാളാണ് ആദ്യമായി പൊതുവേദിയിൽ കേരളത്തിന് കായിക സർവ്വകലാശാല അനുവദിക്കുന്നത് പരിഗണിക്കുെമന്ന് ആദ്യം പ്രഖ്യാപിച്ചത്. സോനോവാളിന് പകരം വന്ന വിജയ് ഗോയലും പതിവ് പല്ലവി ആവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം കിനാലൂർ ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സിൽ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടന ചടങ്ങിലായിരുന്നു വിജയ് ഗോയലി​ന്റെ വാഗ്ദാനം. എന്നാൽ, കേരളത്തിലെ കായികരംഗത്തിന് പുത്തൻ കുതിപ്പേകുന്ന സർവകലാശാലയുടെ കാമ്പസ് സ്ഥാപിക്കുന്ന കാര്യം ചർച്ച ചെയ്യാെമന്ന നിലവിലെ കായികമന്ത്രിയുടെ പ്രസ്താവന കിനാലൂരിനും പ്രതീക്ഷയേകുന്നതാണ്. മുൻ സായ് തലവൻ എസ്.കെ. പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ കായിക സർവകലാശാല കാമ്പസ് തുടങ്ങണെമന്ന് ശിപാർശ നൽകിയിരുന്നു. എന്നാൽ, ആവശ്യമായ സ്ഥലം ഇവിടെയില്ല എന്നതായിരുന്നു പ്രശ്നം. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴും കായിക സർവലാശാല എന്ന ആശയം ഉയർന്നുവന്നെങ്കിലും കാര്യമായ പുേരാഗതിയുണ്ടായിരുന്നില്ല. സ്പോർട്സ് മാനേജ്മെന്റ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് ജേണലിസം തുടങ്ങി വൈവിധ്യമാർന്ന ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്സുകൾ തുടങ്ങാനായിരുന്നു ലക്ഷ്യം. കിനാലൂരിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ ഉടമസ്ഥതയിൽ 200 ഏക്കറിലേറെ സ്ഥലമുണ്ട്. ഇൗ സ്ഥലം ഉപയോഗപ്പെടുത്തി സർവകലാശാല തുടങ്ങാം. ഉഷ സ്കൂൾ ഒാഫ് അത്ലറ്റിക്സി​ന്റെ സാമീപ്യവും സർവകലാശാലക്ക് മാറ്റ്കൂട്ടും. കോഴിക്കോടി​ന്റെ വികസനത്തിലും വൻ കുതിച്ചുചാട്ടമുണ്ടാകുന്ന പദ്ധതിക്കായി കക്ഷിഭേദമന്യേ ഒന്നിച്ച് കേന്ദ്രത്തിൽ സമ്മർദം ചെലുത്തേണ്ടിവരും.

Post a Comment

0 Comments