കോഴിക്കോട് കെട്ടിടം പൊളിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്കോഴിക്കോട്: കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ പഴയ കെട്ടിടം പൊളിഞ്ഞ് വീണ് അഞ്ച് തൊഴിലാളികള്‍ക്ക് പരിക്ക്. ചെരുപ്പ് കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് പൊളിഞ്ഞു വീണത്. അപകട സമയം 10 പേരാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ അഞ്ച് പേരെയും ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


Post a Comment

0 Comments