കാലവർഷക്കെടുതി: 30-ന് ജില്ലയിലെ 150 ബസുകൾ കാരുണ്യയാത്ര നടത്തും



കോഴിക്കോട്: കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൊയിലാണ്ടിയിലെ ബസ്സുടമ സംഘം രംഗത്ത്. ഓഗസ്റ്റ്‌ 30-ന് സംഘത്തിന് കീഴിലുള്ള 150 ബസുകൾ കാരുണ്യയാത്ര നടത്തും. അന്ന് ലഭിക്കുന്ന മുഴുവൻ വരുമാനവും തൊഴിലാളികളുടെ വേതനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.



കാരുണ്യയാത്ര 30-ന് രാവിലെ എട്ടുമണിക്ക് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഡോ. മുഹമ്മദ് നജീബ് ഫ്ളാഗ് ഓഫ് ചെയ്യും. ഓണാവധി കഴിഞ്ഞുവരുന്ന രണ്ടാം പ്രവൃത്തി ദിവസത്തിൽ വിദ്യാർഥികൾ സൗജന്യ നിരക്കിലുളള യാത്ര ഒഴിവാക്കി മുഴുവൻ യാത്രാക്കുലി നൽകി ഉദ്യമത്തെ സഹായിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. കാറുകളിലും മോട്ടോർ സൈക്കിളുകളിലും സഞ്ചരിക്കുന്നവർ ഒരു നേരമെങ്കിലും ബസ് യാത്ര നടത്തി കാരുണ്യയാത്രയിൽ പങ്കാളികളാവണം. ബസ്സുടമാ കോ-ഒാർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ പി. സുനിൽ കുമാർ, എം.കെ. സുരേഷ് ബാബു, ടി.കെ. ദാസൻ, രഘുനാഥ് അരമന, കെ.കെ. മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments