കോഴിക്കോട്: പ്രളയക്കെടുതി മൂലം നഷ്ട്ടമായ അവശ്യ രേഖകൾ ഏങ്ങനെ തിരികെ നേടാം അതിനെ കുറിച്ച് ചുവടെ നൽകുന്നു
റേഷൻകാർഡ്
റേഷൻകാർഡ് നഷ്ടപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷിച്ചാൽ താൽക്കാലിക റേഷൻകാർഡ് ലഭിക്കും. റേഷൻ സാധനങ്ങൾ വാങ്ങാൻ കാർഡിന്റെ പകർപ്പ് ഉണ്ടായാലും മതി. പിന്നീട് ഒറിജിനൽ റേഷൻകാർഡിന് അപേക്ഷിക്കാം. . റേഷൻകാർഡ് നഷ്ടപ്പെട്ടെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ രസീത് സഹിതം ഒാൺലൈനായോ അല്ലാതെയോ അപേക്ഷിക്കാം.
തിരിച്ചറിയൽ കാർഡ്
മുഖ്യ തെരഞ്ഞെടുപ്പ് കമീഷെൻറ വെബ്സൈറ്റിൽ ഇതിനുള്ള മാർഗ നിർദേശമുണ്ട്. www.ceo.kerala.gov.in എന്നതാണ് വെബ്സൈറ്റ് വിലാസം. അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചശേഷം നഷ്ടപ്പെട്ട തിരിച്ചറിയൽ കാർഡിെൻറ പകർപ്പ്, വിവരങ്ങൾ എന്നിവയും 25 രൂപ ഫീസും സഹിതം ഇലക്ടറൽ ഓഫിസർക്ക് അപേക്ഷ നൽകണം. അതത് സ്ഥലത്തെ തഹസിൽദാറാണ് ഇലക്ടറൽ ഒാഫിസർ. തിരിച്ചറിയൽ കാർഡിെൻറ നമ്പർ അറിയില്ലെങ്കിൽ ഈ വെബ്സൈറ്റിൽനിന്ന് കണ്ടുപിടിക്കാം. ജില്ല, അസംബ്ലി നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, അച്ഛൻ/അമ്മ/രക്ഷാകർത്താവിന്റെ പേര്, വീട്ടുപേര് എന്നിവ നൽകിയാൽ വോട്ടർ പട്ടികയിലെ അപേക്ഷകന്റെ വിവരം ലഭിക്കും. അക്ഷയകേന്ദ്രങ്ങൾ വഴിയും ഇത് ചെയ്യാം.
ആധാരം
ആധാരം നഷ്ടപ്പെട്ടാൽ അതത് സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് അതിന്റെ സർട്ടിഫൈഡ് കോപ്പിയെടുക്കാം. ആധാരം രജിസ്റ്റർ ചെയ്ത തീയതിയും നമ്പറും കിട്ടിയാൽ കാര്യങ്ങൾ എളുപ്പമാകും. അതില്ലെങ്കിലും വിഷമിക്കേണ്ട. സബ് രജിസ്ട്രാർ ഓഫിസുകളിൽ ആധാരങ്ങളുടെ ഡിജിറ്റൽ പതിപ്പ് ഉണ്ടാകും. പഴയ ആധാരമാണെങ്കിൽ പേരിെൻറ ആദ്യക്ഷരം െവച്ചും വില്ലേജ്, അംശം, ദേശം എന്നിവ െവച്ചും പരിശോധിക്കാം. അതിനുള്ള റെക്കോഡ് ബുക്ക് സബ് രജിസ്ട്രാർ ഓഫിസുകളിൽ ഉണ്ട്. നഷ്ടപ്പെട്ട ആധാരം ദുരുപയോഗം ചെയ്യുമോ എന്ന് സംശയമുള്ളവർക്ക് പത്രപ്പരസ്യം കൊടുക്കാം.
ആധാർകാർഡ്
ആധാർ എൻറോൾമെൻറ് നടത്താവുന്ന അക്ഷയ കേന്ദ്രത്തിൽ എത്തുക. നിങ്ങളുടെ പേരും വിലാസവും ജനനതീയതിയും പറഞ്ഞ് വിരലടയാളം നൽകിയാൽ ഇ-ആധാർ ലഭിക്കും. അവയുടെ പകർപ്പ് എടുത്ത് ഉപയോഗിക്കാം.
ആർ.സി, ഡ്രൈവിങ് ലൈസൻസ്
ആർ.സി ബുക്ക്, ഡ്രൈവിങ് ലൈസൻസ് എന്നിവക്ക് കേടുപറ്റിയവർ ഇവയുമായി ആർ.ടി.ഒ ഓഫിസിൽ എത്തിയാൽ പുതിയത് ലഭിക്കും. വാഹനത്തിനു സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തിെൻറ നിരാക്ഷേപപത്രം (എൻ.ഒ.സി) നൽകണം. ആർ.സി ബുക്ക്, ലൈസൻസ് എന്നിവ നഷ്ടപ്പെട്ടാൽ പത്രപ്പരസ്യം നൽകിയതിെൻറ പകർപ്പും നിശ്ചിത ഫീസ് അടച്ച രസീതിയും അപേക്ഷക്കൊപ്പം നൽകിയാൽ 14 ദിവസത്തിനകം ഡ്യൂപ്ലിക്കറ്റ് ലഭിക്കും.
പാസ്പോർട്ട്
പാസ്പോർട്ട് നഷ്ടപ്പെട്ടാൽ പുതിയ പാസ്പോർട്ട് സൗജന്യമായി നൽകും. അതിനായി ആദ്യം ഓൺലൈനായി അപേക്ഷിക്കണം. ഫീസ് അടക്കുകയോ അപ്പോയിൻറ്മെന്റ് എടുക്കുകയോ വേണ്ട. പ്രളയബാധിതരാണെന്നു തെളിയിക്കാൻ പൊലീസിെൻറയോ വില്ലേജ് അധികൃതരുടെയോ സാക്ഷ്യപത്രം വേണം. ഒാൺലൈനിൽ അപേക്ഷിച്ചതിന്റെ പകർപ്പ് സഹിതം അതത് പാസ്പോര്ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടാം. മഴക്കെടുതി തുടങ്ങിയ ദിവസംതന്നെ ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
0 Comments