തിരുവനന്തപുരം: സമാനതകളില്ലാത്ത ദുരന്തം നേരിടുന്ന കേരളത്തിന്റെ അഭ്യർഥന റിസർവ് ബാങ്ക് ചെവിക്കൊണ്ടില്ല. അന്തർദേശീയ മാധ്യമങ്ങൾവരെ കേരളം അഭിമുഖീകരിക്കുന്ന ദുരിതം ദിവസങ്ങളായി ലോകത്തെ അറിയിക്കുമ്പോൾ റിസർവ് ബാങ്ക് വ്യാഴാഴ്ച പ്രഖ്യാപിച്ച പരീക്ഷ നടത്തി. കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങളിൽ മിക്കയിടത്തും ഉദ്യോഗാർഥികൾക്ക് എത്താനായില്ല. ഫലത്തിൽ, റിസർവ് ബാങ്കിൽ ഡിപ്പാർട്മെന്റ് ഒാഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റിൽ ഗ്രേഡ്-ബി ഒാഫിസർ തസ്തികയിലേക്കുള്ള പരീക്ഷയാണ് ഇന്നലെ നടത്തിയത്. കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികളെ റിസർവ് ബാങ്ക്‘പരീക്ഷ നടത്തി പുറത്താക്കി’
കേരളത്തിൽ 14 ജില്ല കേന്ദ്രങ്ങളിലും മൂവാറ്റുപുഴയിലും പരീക്ഷ കേന്ദ്രം ഉണ്ടായിരുന്നു. ബാങ്കിങ് സർവിസിൽ സിവിൽ സർവിസിനു സമാനമായി കാണുന്ന തസ്തികയാണിത്. ഉച്ചക്ക് 1.15നാണ് പരീക്ഷകേന്ദ്രങ്ങളിൽ എത്താൻ സമയം നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റി വെക്കണമെന്ന നിരന്തര ആവശ്യം റിസർവ് ബാങ്കിന് മുന്നിൽ എത്തിയിരുന്നു.
0 Comments