കനത്ത മഴയിൽ നാടെങ്ങും വെള്ളപ്പൊക്കംകോഴിക്കോട്: ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കം തുടരുകയാണ്.തിരുവമ്പാടി, തോട്ടുമുക്കം അങ്ങാടികളിൽ വെള്ളം കയറി. സംസ്ഥാന പാതയിൽ അഗസ്ത്യൻ മുഴിയിൽ വെള്ളം കയറി. മലയോരം ഒറ്റപ്പെട്ട അവസ്ഥയിലാണ്. മുക്കം അരീക്കോട് റോഡിൽ പലസ്ഥലങ്ങളിലും വെള്ളം കയറി. കോടഞ്ചേരി പൂളപ്പാറയിൽ രാത്രി വീടുകളിൽ വെള്ളം കയറി. ഈങ്ങാപ്പുഴയിൽ ദേശീയ പാത വെള്ളത്തിനടിയിലാണ്. ഈങ്ങാപ്പുഴ ബസ്റ്റാന്റിലും പരിസരത്തെ കടകളിലും വെള്ളം കയറി കിടക്കുകയാണ്.  രാത്രി മൂന്ന് മണിമുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ചുരത്തിൽ നിലവിൽ തടസ്സങ്ങളൊന്നുമില്ലെന്ന് ചുരം സംരെക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. താമരശ്ശേരി കോഴിക്കോട് റോഡിൽ നെല്ലാങ്കണ്ടിയിൽ ദേശീയ പാതയിൽ വെള്ളം കയറി.Post a Comment

0 Comments