കോഴിക്കോട്: സംസ്ഥാന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിന് തൊണ്ടയാട് കാലിക്കറ്റ് റൈഫിൾ ക്ലബ് ട്ര. ആദ്യദിനമായ ഇന്നലെ പരിശീലന മത്സരങ്ങളാണ് നടന്നത്. ഇന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ചയാണ് സമാപനം. 11 ജില്ലകളിൽനിന്ന് 350ലേറെ താരങ്ങൾ പെങ്കടുക്കും. ചിരാഗ് മുകുന്ദൻ, തോമസ് ജോർജ്, ഐശ്വര്യ ജി. മലയിൽ തുടങ്ങിയ പ്രമുഖതാരങ്ങൾ ലക്ഷ്യത്തിലേക്ക് വെടിയുതിർക്കാനെത്തും. അന്താരാഷ്ട്ര താരമായ എലിസബത്ത് സൂസൻ കോശി ചാമ്പ്യൻഷിപ്പിനെത്തില്ല. കോഴിക്കോട് സ്വദേശിയായ ഐശ്വര്യ ജി. മലയിൽ കഴിഞ്ഞവർഷം പാലക്കാട് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ രണ്ട് റെക്കോഡടക്കം മൂന്ന് സ്വർണം നേടി മികച്ച താരമായിരുന്നു. ദേശീയ താരമായ ഐശ്വര്യ ദക്ഷിണമേഖല ചാമ്പ്യൻഷിപ്പിൽ നാല് സ്വർണം നേടിയിട്ടുണ്ട്. ചെെന്നെയിൽ നടക്കുന്ന പ്രീ നാഷനൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കോഴിക്കോട്ടെ മത്സരങ്ങളിൽ നിന്നാണ് തെരഞ്ഞെടുക്കുക. 12ാം തവണയാണ് കോഴിക്കോട് സംസ്ഥാന ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്. ജില്ല റൈഫിൾ അസോസിയേഷനും സംസ്ഥാന അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ ഒരുക്കുന്നത്.
0 Comments