കോഴിക്കോടൻ നന്മ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഹായ പ്രവാഹം- ജില്ലാ കലക്ടർ



കോഴിക്കോട്: വീണ്ടും കോഴിക്കോട്ടുകാരുടെ ഒത്തൊരുമയും സ്നേഹവും മറ്റുള്ളവർ മുതൽകൂട്ടാവുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ എന്നും ഒത്തൊരുമയോടെ കൂടെ നിന്ന കോഴിക്കോടൻ ജനതതാണ് കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ശക്തിയും ഊർജവും. കാലവർഷം ശക്തമായതോടെ നമ്മൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയും ആവശ്യമായ സഹായങ്ങൾ നൽകാൻ ആഹ്വാനവും ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് കഴിഞ്ഞ രണ്ട് ദിനങ്ങളിലായി പൊതു ജനഞ്ഞിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജില്ലയില്‍ ദുരിതാശ്വാസ നിധിയിലേക്ക് വി.കെ.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒരു കോടി രൂപ നല്‍കി. ഇതിനു പുറമെ സ്ക്കൂൾ വിദ്യാർത്ഥികൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, വ്യക്തികൾ, റസിഡൻസ് അസോസിയേഷനുകൾ, പ്രവാസികൾ, വായനശാലാ സംഘങ്ങൾ, വിവിധ അസോസിയേഷനുകൾ, സർവ്വീസ് സംഘടനകൾ തുടങ്ങി നിരവധി വ്യക്തികളും സംഘടനകളുമാണ് സഹായവുമായി മുന്നോട്ട് വന്നത്. കേവലം രണ്ട് ദിവസം കൊണ്ട് തന്നെ ഒരു കോടി പതിമൂന്ന് ലക്ഷം രൂപ (1,13,00,000) ദുരിതാശ്വാസ നിധിയിലേക്ക് നമുക്ക് സമാഹരിക്കാനായി. നിരവധി പേർ ഇപ്പോഴും ബന്ധപ്പെട്ടന്നുമുണ്ട്. ധനസഹായത്തിന്  പുറമെ  ദുരിത മേഖലയിൽ ആവശ്യമുളള നിരവധി സാധനങ്ങളാണ് മാനാഞ്ചിറയിലെ ഡി.ടി.പി സി. ഓഫീസിൽ ജില്ലാ ഭരണകൂടം ഒരുക്കിയ  കൗണ്ടറിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്.


കാലവർഷം ശക്തമായതോടെ കൂടുതൽ ക്യാമ്പുകൾ ഇന്നും ഇന്നലെയുമായി ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിലവിൽ 66 ക്യാമ്പുകളിലായി 1454 കുടുംബത്തിൽ പെട്ട 4081 ആളുകൾ ഉണ്ട്. മുമ്പൊരിക്കലും നേരിടാത്ത ഒരു വെല്ലുവിളിയാണ് നമ്മുടെ ജില്ലയും  സംസ്ഥാനവും അഭിമുഖീകരിക്കുന്നത്. ദിനം പ്രതി ആവശ്യങ്ങൾ കുടിക്കൂടി വരികയാണ്. ഈ വെല്ലുവിളി നേരിടാൻ ജില്ലയിലെ മുഴുവൻ ആളുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണത്തിന്റെ കൂടെയുണ്ടാകണമെന്നും തങ്ങളാവുന്ന വിധം സഹായിക്കണമെന്നും  അഭ്യർത്ഥിക്കുന്നു.

Post a Comment

0 Comments