ഇരുവഴിഞ്ഞിപ്പുഴ വീണ്ടും നിയന്ത്രണംവിട്ട് ഒഴുകുന്നു: താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ



കോഴിക്കോട്: ആനക്കാംപൊയിൽ വനമേഖലയിലുണ്ടായ ഉരുൾപൊട്ടൽ മൂലം ഇരുവഴിഞ്ഞിപ്പുഴയിലെ ഒഴുക്ക് ശക്തമായി. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളത്തിൽ മുങ്ങി. തിങ്കളാഴ്ച വൈകീട്ട് 4.30ഒാെടയാണ് ഇരുവഴിഞ്ഞിയുടെ ഒഴുക്ക് ശക്തിപ്പെട്ടത്. മുക്കം കടവ് പാലത്തി​ന്റെ താഴ്ഭാഗത്ത് വൻ മരങ്ങൾ ഒഴുകിപ്പോകുന്നത് ഭീതിയുണർത്തുന്ന കാഴ്ചയാണ്.

മൂന്നടി വണ്ണത്തിലുള്ള ചേര് മരം കടപുഴകിയെത്തി പാലത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇരുവഴിഞ്ഞിയുടെ കാഴ്ചകാണാൻ വൈകീട്ട് വൻ ജനം കൂട്ടമാണെത്തിയത്. കടവ് പാലത്തിന് സമീപത്തെ സാംസ്കാരിക നിലയവും തൃക്കുട മണ്ണപാലവും വീണ്ടും മുങ്ങി. പാലത്തി​ന്റെ താഴ്ഭാഗങ്ങളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കയാണ്. വ​െൻറ് പൈപ്പ് പാലത്തിനുസമീപം നിർമിച്ചിരുന്ന തുക്കുപാലം വെള്ളത്തിലായി. 20 വർഷത്തോളം പഴക്കമുള്ള തൂക്കുപാലം പലപ്പോഴും വെള്ളപ്പൊക്ക സമയത്ത് വൻ ഭീഷണിയുയർത്തുന്നു.


Post a Comment

0 Comments