നാദാപുരം റോഡ് മാതൃകാ റെയിൽവേ സ്റ്റേഷനാക്കാൻ അരക്കോടി രൂപ എംപി ഫണ്ട്


കോഴിക്കോട്:വടകര നാദാപുരം റോഡ് റെയിൽവേ സ്റ്റേഷൻ മാതൃകാ സ്റ്റേഷനാക്കി വികസിപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയുടെ ഫണ്ടിൽ നിന്ന് ആദ്യഘട്ടമായി അരക്കോടി രൂപ അനുവദിച്ചു. സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഉയർത്തി നീളം കൂട്ടുന്നത് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളാണ് നടത്തുക. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണച്ചുമതല. മടപ്പള്ളി ഗവ. കോളജും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളിലേക്ക് ആളുകള്‍ വന്നിറങ്ങുന്നത് ഈ സ്റ്റേഷനിലാണ്. നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിലവില്‍ എല്ലാ പാസഞ്ചർ ട്രെയിനുകള്‍ക്കും രണ്ട് എക്സ്പ്രസ് ട്രെയിനുകള്‍ക്കും സ്റ്റോപ്പുണ്ട്. സ്റ്റേഷന്‍ നവീകരണ പ്രവൃത്തികള്‍ക്ക് ജില്ല കലക്ടറുടെ ഭരണാനുമതി ലഭിച്ചതായും എം.പിയുടെ ഓഫീസ് അറിയിച്ചു.

Post a Comment

0 Comments