കേരളത്തിന് എയിംസ്: നല്‍കിയ ഉറപ്പ് കേന്ദ്രം ലംഘിച്ചു; പ്രതിഷേധിക്കുമെന്നും ആരോ​ഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ



തിരുവനന്തപുരം: സംസ്ഥാനത്തിന് എയിംസ് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നദ്ദയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന ആരോ​ഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ദില്ലിയില്‍ വച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നഡ്ഡയെ നേരില്‍ കണ്ടപ്പോള്‍ എയിംസ് വിഷയം ചര്‍ച്ച ചെയ്തിരുന്നു. എയിസിന്റെ കാര്യത്തില്‍ അനുകൂല നിലപാടാണുള്ളതെന്നും ഘട്ടംഘട്ടമായി എയിംസ് ആരംഭിക്കുമെന്നും ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്കുള്ളില്‍ തന്നെ കേരളത്തില്‍ എയിംസ് അനുവദിക്കുമെന്നും അന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. 2018 ജൂലായ് 23-ാം തീയതി കത്ത് മുഖേനയും ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള ചുവടുമാറ്റം കേരളത്തോട് കാട്ടുന്ന കടുത്ത വിവേചനമാണ്. ഫെഡറല്‍ സംവിധാനത്തില്‍ ഒരു സര്‍ക്കാരുമിത് ചെയ്യാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.കെകെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എ‌എ‌െഎ‌െഎം‌എസ്) സ്ഥാപിക്കുമെന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിരുന്നില്ല എന്നാണു കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ വെള്ളിയാഴ്ച ലോക്സഭയിൽ ശശി തരൂർ എംപിയെ അറിയിച്ചത്. ശശി തരൂർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് നദ്ദയുടെ വിശദീകരണം.  കേരളത്തിന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് അനുവദിക്കുമെന്നു 2015 മുതൽ പലതവണ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതാണ്. ഇതിനായി ഉമ്മൻ ചാണ്ടി സർക്കാർ നാലു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു. 2016ൽ മുഖ്യമന്ത്രി പിണറായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ കോഴിക്കോട്ട് എ‌എ‌െഎ‌െഎം‌എസ് സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂൺ 30ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കണ്ടപ്പോൾ എ‌എ‌െഎ‌െഎം‌എസ് സ്ഥാപിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. കോഴിക്കോട്ടു കിനാലൂരിൽ ഇതിനായി 200 ഏക്കർ സ്ഥലം നൽകാമെന്നും മന്ത്രി അന്ന് അറിയിച്ചിരുന്നു.

Post a Comment

0 Comments