കുറ്റ്യാടി ചുരം: വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു



കോഴിക്കോട്: കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കുറ്റ്യാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ചുരത്തിലെ ഒൻപതാം വളവിൽ വലിയ വിള്ളലുണ്ടായതിനാലാണ് നിരോധനം. ജില്ലയിൽ ശക്തമായി തുടരുന്ന കാലവർഷത്തിൽ ഏഴായിരത്തോളം പേരെ ദുരിതബാധിതരായി മാറ്റി പാർപ്പിച്ചു. '69 ക്യാമ്പുകൾ തുറന്നു.1789 കുടുംബങ്ങളിലായി 6600 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മൂവായിരത്തോളം പേർ സ്വന്തം വീടുകളിൽ നിന്ന് ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്


കോഴിക്കോട് വീണ്ടും ഉരുൾപ്പൊട്ടലുണ്ടായ കണ്ണപ്പൻ കുണ്ടിൽ ആർമി സേനാംഗങ്ങൾ പ്രവർത്തനം തുടരുന്നു. വെള്ളപ്പൊക്കമുണ്ടായ മുക്കത്തും കുറ്റ്യാടി ചുരത്തിലും കക്കയത്തും ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്  ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.



മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം മലയോരത്തും ചുരം റോഡിലും ഉള്ള യാത്രകൾ പരിമിതപ്പെടുത്തണം. പുഴകളിൽ വെള്ളം ഏറിയതിനാൽ സമീപവാസികൾ ജാഗ്രത പുലർത്തണം. കുട്ടികൾ (പ്രത്യേകിച്ച് അവധിയായതിനാൽ ) കുളത്തിലോ, വെള്ളക്കെട്ടുളളിടത്തേക്കോ, പുഴയിലോ പോകാതിരിക്കാൾ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം.

Post a Comment

0 Comments