ബൈക്ക് മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്



കോഴിക്കോട്: കോഴിക്കോട് മൊഫൂസിൽ ബസ് സ്റ്റാന്റിന് സമീപത്തെ കാഞ്ചാസ് ബിൽഡിംഗിന്റെ പാർക്കിംഗ് പ്ലേസിൽ നിർത്തിയിട്ട മോട്ടോർ സൈക്കിൾ കളവു ചെയ്തു കൊണ്ടുപോയ ആളുടെ സി.സി.ടി.വി ദൃശ്യം പുറത്ത്. കറുത്ത ഹീറോ ഹോണ്ട സ്‌പ്ലെണ്ടർ ബൈക്കാണ് സെക്യൂരിറ്റിയുടെ കണ്ണ് വെട്ടിച്ച് കടത്തിയത്. ഈ ഫോട്ടോയിൽ കാണുന്ന വെള്ള ഷർട്ടും, ക്രീം കളർ പാന്റും, കറുപ്പും വെള്ളയും ഷൂവും, ധരിച്ച സുമാർ 35 വയസ് തോന്നിക്കുന്നയാളാണ്. 19.9.18 തിയ്യതി വൈകുന്നേരം 3 മണിക്കാണ് കളവ് നടത്തിയത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ കസബ സ്റ്റേഷൻ നമ്പറിലൊ അറിയിക്കണമെന്ന് കസബ എസ്.ഐ സിജിത് .വി അറിയിച്ചു.


Post a Comment

0 Comments